തിരുവനന്തപുരo : തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള എച്ച്5എന്‍1 വകഭേദമാണ് ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമില്‍ സ്ഥിരീകരിച്ചത്. ഇതുവരെ 1800 കോഴികള്‍ ചത്തതായാണ് വിവരം. കൂടുതല്‍ പരിശോധനകള്‍ക്കായി ചത്ത പക്ഷികളുടെ സാമ്പിളുകള്‍ വയനാട് പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് കോളേജിലേക്കും കോഴിക്കോട്ടെ ക്ലിനിക്കല്‍ ലാബിലേക്കും അയച്ചിട്ടുണ്ട്.
നേരത്തെ ചിറയിന്‍കീഴ് അഴൂരിലെ പെരുങ്ങുഴിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ ചത്തതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ മൂവായിരത്തിലേറെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം സ്ഥിരീകരിച്ച ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തു പക്ഷികളെയാണ് കൊന്നൊടുക്കിയത്. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് പ്രതിരോധ നടപടി സ്വീകരിച്ചത്.
കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളില്‍ 2 മാസത്തില്‍ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും, 2 മാസത്തില്‍ കൂടുതലുള്ളതിന് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക. മുട്ടയൊന്നിന് 8 രൂപയും നല്‍കും. തീറ്റ കിലോയ്ക്ക് 22 രൂപയും നല്‍കും. കേന്ദ്ര പ്രോട്ടോക്കോള്‍ അനുസരിച്ച് നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്താണ് പക്ഷിപ്പനി
പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിലെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം. ശ്വാസകോശ രോഗത്തിന് ഇടയാക്കുന്ന ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എ വൈറസാണ് രോഗവാഹകര്‍. ഇവയുടെ നിരവധി വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് എച്ച് 5 എന്‍ 1. ഈ വകഭേദത്തില്‍പെട്ട ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ മരണനിരക്ക് ഉയര്‍ത്തും. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. ആ വൈറസ്ബാധ ഗുരുതരമായ രോഗകാരണമാകാം.
രോഗലക്ഷണങ്ങള്‍
ശക്തമായ മേല് വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കുക.
–തീവ്രത കുറഞ്ഞ വൈറസുകളില്‍ രോഗ ലക്ഷണം കുറവായിരിക്കും. അതിതീവ്ര വൈറസ് ബാധയില്‍ കടുത്ത രോഗ ലക്ഷണങ്ങള്‍ക്ക് ശേഷം പക്ഷികള്‍ വേഗത്തില്‍ ചത്തൊടുങ്ങും.
—പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്. അവരുടെ നിര്‍ദേശാനുസരണം നടപടി സ്വീകരിക്കുക.
—രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്
ജനങ്ങള്‍ ചെയ്യേണ്ടത്..
—പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പെട്ടാല്‍ സമ്പര്‍ക്കം ഒഴിവാക്കണം. എത്രയും പെട്ടെന്ന് മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. ദേശീയ പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോള്‍ പ്രകാരം രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ കൊല്ലുന്നതാണ് പതിവ്. ഇവയെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം സംസ്‌കരിക്കണം.
—പക്ഷികളുടെ മുട്ട, തീറ്റ, കാഷ്ഠം, തൂവല്‍ ഉള്‍പ്പെടെയുള്ളവയും സംസ്‌കരിക്കണം. ഇവ രോഗബാധിത പ്രദേശത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകരുത്. 10 കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ അഴിച്ചുവിടുന്നത് തല്‍ക്കാലം ഒഴിവാക്കണം. ജലസംഭരണികള്‍ സുരക്ഷിതമായി അടച്ചുവെയ്ക്കണം. ബ്ലീച്ചിങ് പൗഡര്‍, ലൈസോള്‍, കോര്‍സൊലിന്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ് അടക്കമുള്ള അണുനാശിനികള്‍ ഉപയോഗിച്ച് കൂടും പരിസരവും വൃത്തിയാക്കാം.
—രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.
—ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.
മനുഷ്യരിലേക്ക് പകരുമോ..?
മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള രോഗമാണ് പക്ഷിപ്പനി. രോഗം ബാധിച്ച മനുഷ്യനില്‍ 60% ആണ് മരണനിരക്ക്. രോഗബാധയേറ്റ പക്ഷികളുമായി സുരക്ഷാ മുന്‍കരുതലുകള്‍ കൂടാതെ ഇടപെടുമ്പോഴാണ് വൈറസ് പകരുന്നത്. പക്ഷികളെ കശാപ്പു ചെയ്യുന്നവരിലേക്ക് വേഗത്തില്‍ രോഗമെത്തും. പക്ഷികളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും രോഗം പകരും.
രോഗാണുക്കളുള്ള തീറ്റ, ഫാം ഉപകരണങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ളവ വഴി പരോക്ഷമായും വൈറസ് ബാധിക്കാം. പക്ഷിപ്പനി മൂലമുള്ള രാജ്യത്തെ ആദ്യ മരണം ഈ വര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയില്‍ ഹരിയാനയിലായിരുന്നു രോഗം ബാധിച്ച് ഒരാള്‍ മരിച്ചത്.
മനുഷ്യരെ ബാധിച്ചാല്‍..
പനി, ചുമ, തലവേദന, ജലദോഷം,ഛര്‍ദി, വയറിളക്കം, തൊണ്ടവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും. ഈ വൈറസുകള്‍ വളരെ വേഗം ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്ക് ഇടയാക്കാനും സാധ്യതയേറെയാണ്. രോഗബാധിതരെ ആശുപത്രിയിലെത്തിക്കണം. ഒസല്‍ട്ടാമിവിര്‍ എന്ന ആന്റി വൈറല്‍ മരുന്നാണ് മനുഷ്യര്‍ക്ക് നല്‍കുന്നത്.
രോഗമറിയാന്‍ ആര്‍ടിപിസിആര്‍
മനുഷ്യരുടെ തൊണ്ട, മൂക്ക് എന്നിവയിലെ സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുക്കേണ്ടത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് പക്ഷിപ്പനി സ്ഥിരീകരിക്കാനുള്ള ആധികാരികമായ ടെസ്റ്റ്. ആന്റിബോഡിയുടെ അളവ് നോക്കിയും രോഗം നിര്‍ണയിക്കാം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]