Wednesday, April 16, 2025 7:01 pm

രാജ്യത്തെ ഭീതിയിലാഴ്ത്തി പക്ഷിപ്പനി ഒന്‍പത് സംസ്ഥാനങ്ങളിൽ : കേരളത്തിൽ അതീവജാഗ്രത

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മഹാരാഷ്ട്രയിലും ഡല്‍ഹിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഒന്‍പതായി. കേരളത്തിനു പുറമേ ഗുജറാത്ത്, യുപി, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ പക്ഷിപ്പനി നേരത്തേ കണ്ടെത്തിയിരുന്നു. ഗുജറാത്തിലും രാജസ്ഥാനിലും ഹിമാചലിലും കാക്കകൾക്കും കാട്ടുപക്ഷികൾക്കുമാണു രോഗം ബാധിച്ചത്.‌ ഹരിയാനയിലാണ് ഏറ്റവും കൂടുതൽ പക്ഷികൾ ചത്തൊടുങ്ങിയത്. കഴിഞ്ഞ ആഴ്ചകളിൽ നാല് ലക്ഷത്തിലേറെ പക്ഷികള്‍ ചത്തതായാണ് കണക്ക്. ജമ്മു കശ്മീരിലും ഛത്തീസ്ഗഡിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ 9000 ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടിത്തുടങ്ങി. മുംബൈയിൽ പലയിടങ്ങളിലും കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നത് ആശങ്കയ്ക്ക് ഇടയാക്കി. ഡല്‍ഹിയില്‍ ചത്തനിലയില്‍ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഡൽഹിയിലെ മയൂർവിഹാറിലും കാക്കകൾ കൂട്ടത്തോടെ ചത്തുവീണത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

രാജ്യത്തെ എറ്റവും വലിയ പക്ഷി മാർക്കറ്റായ ഗാസിപൂർ താൽക്കാലികമായി അടച്ചു. പക്ഷികളുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കാന്‍ കേന്ദ്രമൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ഇന്ന് ഉച്ചയ്ക്ക് ചേരുന്ന പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ 3 മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് ഉന്നതതല കേന്ദ്ര സംഘം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കുന്നതു തുടരാനും നിർദേശം നൽകിയിരുന്നു. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ കർശന നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുതലപ്പൊഴി വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍

0
മുതലപ്പൊഴി: മുതലപ്പൊഴി വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. മൂന്നുദിവസത്തേക്ക് ഡ്രഡ്ജറിന്റെ...

മത- രാഷ്ട്രീയ പരിപാടികളിൽ ലഹരി വിരുദ്ധ സന്ദേശം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: എല്ലാ രാഷ്ട്രീയപാർട്ടികളെയും മതവിഭാ​ഗങ്ങളെയും ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമാക്കാൻ സർക്കാർ...

സുനില്‍ ടീച്ചറിന്റെ 350 -മത് സ്നേഹഭവനം വിഷുക്കൈനീട്ടമായി തങ്കമ്മ റെജിക്കും കുടുംബത്തിനും

0
നെടുംകുന്നം: സാമൂഹിക പ്രവർത്തക ഡോ. എം.എസ്.സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന...

മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്കുള്ള ആശ്വാസ ധനസഹായം ഒൻപത് മാസം കൂടി നീട്ടി

0
വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്കുള്ള അടിയന്തിര ആശ്വാസ ധനസഹായം നീട്ടി...