Sunday, April 13, 2025 10:03 am

പക്ഷിപ്പനി : നിരണത്ത് താറാവുകളെ രണ്ടു ദിവസത്തിനുള്ളില്‍ കൊന്നൊടുക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരണം താറാവ് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഫാമിലെ താറാവുകളെ പൂര്‍ണ്ണമായും കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ഫാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി അഞ്ച് ദ്രുതകര്‍മ സേനകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. സംസ്‌കരണം വേഗത്തിലാക്കുന്നതിനും ഇതുമൂലം ഉണ്ടാകുന്ന പുക കുറയ്ക്കുന്നതിനുമായി ഗ്യാസ് ചേബര്‍ ഉപയോഗിച്ചുള്ള സംസ്‌കരണമാണ് നടത്തുന്നത്.

ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളുടെ വിവരം ശേഖരിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയെ മൂന്നാം ദിവസം സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ നിരോധിത മേഖലയായി പ്രഖാപിച്ചിട്ടുണ്ട്. 10 കിലോമീറ്റര്‍ ചുറ്റളവ് പ്രത്യേക സോണായി തിരിച്ച് പുറത്തേക്കു പോകുന്നത് നിരോധിച്ചിട്ടുണ്ട്. പോലീസിന് ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫാമിന് പുറത്ത് മറ്റ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കല്ലേലി കാവിലെ പത്താമുദയ മഹോത്സവത്തിന് വിഷുക്കണി ദർശനത്തോടെ ആരംഭം കുറിക്കും

0
കോന്നി : 999 മലകൾക്ക് മൂലസ്ഥാനം വഹിക്കുന്ന കോന്നി കല്ലേലി...

വെറ്ററിനറി സർവകലാശാലയിലെ വൈസ് ചാൻസലർ തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവെച്ച് സർക്കാർ

0
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിലെ (കെവിഎഎസ്യു) വൈസ് ചാൻസലർ തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവെച്ച്...

കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ അതീവ ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി

0
എറണാകുളം : മുൻ ചീപ് സെക്രട്ടറി കെ എം എബ്രഹാമിന് എതിരായ...