Monday, May 12, 2025 6:38 am

കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു ; നാല്‍പതിനായിരം താറാവുകളെ കൊല്ലും

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : സംസ്ഥാനത്ത് പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. 40000ത്തോളം പക്ഷികളെ കൊന്നൊടുക്കും. അതേസമയം വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ​പക്ഷി​ക​ളി​ല്‍ മാ​ത്രം രോ​ഗ​മു​ണ്ടാ​ക്കു​ന്ന​വ​യാ​ണ് ഏ​വി​യ​ന്‍ ഇന്‍ഫ്ലുവന്‍​സ വൈ​റ​സു​ക​ളി​ലേ​റെ​യും. കേ​ര​ള​ത്തി​ല്‍ ഈ ​രോ​ഗം മ​നു​ഷ്യ​രെ ബാ​ധി​ച്ച​താ​യി ഇ​തു​വ​രെ റിപ്പോര്‍ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

എ​ന്നാ​ല്‍ രോ​ഗ​ബാ​ധ​യേ​റ്റ പ​ക്ഷി​ക​ളു​മാ​യി അ​ടു​ത്ത സ​മ്പര്‍ക്കം പു​ല​ര്‍ത്തു​ന്ന​വ​ര്‍, പ​രി​പാ​ലി​ക്കു​ന്ന​വ​ര്‍, വ​ള​ര്‍ത്തു പ​ക്ഷി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന കു​ട്ടി​ക​ള്‍, വീ​ട്ട​മ്മ​മാ​ര്‍, ക​ശാ​പ്പു​കാ​ര്‍, വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍മാ​ര്‍, പ​ക്ഷി​ക​ളെ നശിപ്പിക്കാ​ന്‍ നി​യോ​ഗി​ച്ച​വ​ര്‍, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്ക് രോ​ഗ​ബാ​ധ ഏ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത്ത​ര​ക്കാ​ര്‍ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

കോട്ടയത്ത് 1650 താറാവുകളാണ് ഇതുവരെ ചത്തത്. ഫാമിലുള്ള 8000ത്തോളം താറാവുകളെയും കൊല്ലും. ജില്ലയില്‍ പ്രതിരോധ നടപടിക്ക് 5 അംഗങ്ങളുള്ള എട്ട് ടീമുകളെ നിയോഗിച്ചുവെന്നും കളക്ടര്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട്​ മേ​ഖ​ക​ളി​ലാ​ണ്​ താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ന്ന​ത്. ​തു​ട​ര്‍​ന്ന്​ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച​ ​സാ​മ്പി​ള്‍ ഭോ​പ്പാ​ലി​ലെ ജ​ന്തു​രോ​ഗ നി​ര്‍​ണ​യ ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച​ത്. ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളി​ല്‍നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് രോ​ഗ​മെ​ത്തി​യ​തെ​ന്നാ​ണ്​ പ്രാ​ഥ​മി​ക​ നി​ഗ​മ​നം.

നാലുവര്‍ഷത്തിനു ശേഷമാണ് കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തേ 2014ലും 2016ലും താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 2016ല്‍ നാശംവിതച്ച എച്ച്‌5 എന്‍8 വിഭാഗത്തില്‍പ്പെട്ട വൈറസ് പരത്തുന്ന പക്ഷിപ്പനിയാണ് ഇത്തവണയും കുട്ടനാട് മേഖലയില്‍ വ്യാപിക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരേ നടപടിയുണ്ടാകും – ഇസ്രയേൽ

0
ജറുസലേം: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരേ ഏകപക്ഷീയമായ നടപടിയുണ്ടാകുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി...

കുട്ടികളുള്‍പ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നാലു മൃതദേഹങ്ങളും കണ്ടെടുത്തു

0
ഇടുക്കി : പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലിനു സമീപം വീടിനുള്ളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ നാലംഗ...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു ; സുഹൃത്ത് ഓടി രക്ഷപ്പെട്ടു.

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
കൊച്ചി : കൊച്ചി ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ നാല്...