Friday, May 9, 2025 5:52 pm

പക്ഷിപ്പനി പരിശോധന ലാബ് സ്ഥാപിക്കാൻ കേന്ദ്രത്തിന് 26 കോടിയുടെ പദ്ധതി സമർപ്പിച്ചു : മന്ത്രി ജെ ചിഞ്ചുറാണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാലോട് പക്ഷിപ്പനി പരിശോധന ലാബ് സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിന് 26 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതായി മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കോഴി, താറാവ്, കാട കർഷകർക്കുള്ള പക്ഷിപ്പനി നഷ്ടപരിഹാര വിതരണത്തിൻ്റെ ഉദ്ഘാടനം ചുങ്കം കയർ മെഷീനറി നിർമ്മാണ കമ്പനി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പലവിധ പ്രതിസന്ധികൾ നേരിട്ട സംസ്ഥാനത്തെ ക്ഷീരകർഷകർക്കും എല്ലാവിധ സഹായവം പിന്തുണയും നൽകാൻ മൃഗസംരക്ഷണ വകുപ്പിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. 2024 ഏപ്രിൽ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും തുടർന്ന് ധാരാളം പക്ഷികൾ ചാവുകയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ ദയാവധം നടത്തുകയും ചെയ്തിരുന്നു. ഇതുമൂലം ജീവനോപാധികൾ നഷ്ടപ്പെട്ട കർഷകർക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. കോട്ടയം ജില്ലയിലെ ഔസേഫ് മാത്യു പുത്തൻപുരയ്ക്കൽ എന്ന കർഷകന് 27,38,200 രൂപ മന്ത്രി ചടങ്ങിൽ ആദ്യം വിതരണം ചെയ്തു.

2024 ഏപ്രിൽ മുതൽ 2024 ജൂലൈ വരെ പക്ഷിപ്പനിബാധ മൂലം കോഴി,കാട, താറാവ് എന്നിവ നഷ്ടമായ കർഷകർക്ക് നഷ്ടപരിഹാരമായി 3.06 കോടി രൂപയാണ് നൽകുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉൾപ്പെടെ 1123 കർഷകാരാണ് നഷ്ടപരിഹാരത്തിന് അർഹരായവർ. പരിപാടിയോടൊനുബന്ധിച്ച് നടന്ന ജന്തുക്ഷേമ വാരാചരണ സെമിനാറിൽ ഡോ. വൈശാഖ് മോഹൻ, ഡോ. എസ്. സൂരജ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
പി പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ കെ കെ. ജയമ്മ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.വി. അരുണോദയ, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.വിനുജി, മൃഗരോഗനിയന്ത്രണപദ്ധതി പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. ഷീലാ സാലി ടി ജോർജ്, കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി കെ മനോജ്‌കുമാർ, പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മിനി സാറാ കുര്യൻ, ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പ്രൊഡക്ഷൻ മാനേജർ ഡോ. എസ് സന്തോഷ്‌, ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി സുജ, ആലപ്പുഴ മൃഗരോഗനിയന്ത്രണപദ്ധതി ജില്ലാ കോഓഡിനേറ്റർ ഡോ. എസ് രമ എന്നിവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

0
ചാലക്കുടി: തൃശൂരിൽ പുതുക്കാട് സ്റ്റാന്‌റിന് മുൻപിൽ കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി...

കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി...

ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ; പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര ഓർത്തഡോക്സ് സഭ...

0
തിരുവനന്തപുരം: ഇന്ത്യ - പാകിസ്ഥാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച്ച രാജ്യത്തിനായി...

ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

0
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ...