എറണാകുളം: പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാത്തലവന്റെ വീട്ടില്‍ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിവിധ ജില്ലകളില്‍നിന്നുള്ള എട്ടു ഗുണ്ടകള്‍ പോലീസ് കസ്റ്റഡിയില്‍. വരാപ്പുഴ ഒളനാട് വാടകയ്ക്ക് താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശി രാധാകൃഷ്ണന്റെ വീട്ടില്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിക്കെത്തിയവരാണ് പോലീസ് കസ്റ്റഡിയിലായത്. പിറന്നാള്‍ പാര്‍ട്ടി ഒരു ഓഡിറ്റോറിയത്തില്‍ വെച്ചു നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായുള്ള ക്ഷണക്കത്തും അടിച്ചു നല്‍കിയിരുന്നു. പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ഓഡിറ്റോറിയത്തില്‍നിന്ന് പാര്‍ട്ടി വാടകവീട്ടിലേക്കു മാറ്റിയത്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്നുള്ള വിവരം റൂറല്‍ എസ്.പി. വൈഭവ് സക്സേനയ്ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പിറന്നാളാഘോഷം നടക്കുന്ന വീടിനു സമീപം വരാപ്പുഴ സി.ഐ.യുടെ നേതൃത്വത്തില്‍ മഫ്തിയില്‍ ഉള്‍പ്പെടെ പോലീസിനെ വിന്യസിച്ചിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.