Friday, April 18, 2025 10:33 am

ബെനഡിക്‌ട് മാര്‍പാപ്പ തിരുസഭയുടെ മാര്‍ഗ്ഗദീപo : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : കാലം ചെയ്ത ബെനഡിക്‌ട് മാര്‍പാപ്പ തിരുസഭയുടെ മാര്‍ഗ്ഗദീപമായിരുന്നുവെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാര്‍ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാന്‍ സിനഡിന്‍റെ ഒന്നാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 9 തിങ്കളാഴ്ച രാവിലെ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്‍റെ കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയര്‍പ്പണത്തോടെ ആരംഭിച്ച സിനഡ് സമ്മേളനത്തില്‍ ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 58 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് പങ്കെടുക്കുന്നത്. കോഴിക്കോട് രൂപതാദ്ധ്യക്ഷനായ അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് നയിച്ച മൂന്നുദിവസത്തെ ധ്യാനത്തെത്തുടര്‍ന്നാണ് സിനഡിന്‍റെ ഔദ്യോഗിക സമ്മേളനം ആരംഭിച്ചത്.

പുതിയ വര്‍ഷത്തില്‍ സഭയുടെമേല്‍ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ച്‌ബിഷപ്പ് ആഹ്വാനം ചെയ്തു. ആത്മീയ ചൈതന്യം നിറഞ്ഞുനിന്ന ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുത്തതിന്‍റെ ഓര്‍മ്മകള്‍ കര്‍ദിനാള്‍ പങ്കുവെച്ചു. സീറോമലബാര്‍ സഭയുടെ നന്മയാഗ്രഹിച്ചുകൊണ്ട് ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയെടുത്ത ധീരമായ നടപടികളെ നന്ദിയോടെ അനുസ്മരിക്കുകയും ആ വിശുദ്ധ ജീവിതത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെയെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ജഗദല്‍പുര്‍ രൂപതാധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ സൈമണ്‍ സ്റ്റോക്ക് പാലത്ര സി.എം.ഐ. പിതാവിന്‍റെ നിര്യാണത്തില്‍ സിനഡ് പ്രാര്‍ത്ഥനാപൂര്‍വ്വം അനുശോചിച്ചു.

സിബിസിഐ പ്രസിന്‍ഡന്റായി നിയമിതനായ ആര്‍ച്ച്‌ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിനെയും റോമിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ പുതിയ പ്രീഫെക്റ്റായി നിയമിതനായ ആര്‍ച്ച്‌ബിഷപ്പ് ക്ലൗദിയോ ഗുജറോത്തിയെയും കര്‍ദിനാള്‍ അഭിനന്ദിച്ചു. പൗരസ്ത്യസഭകളുടെ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായി ദീര്‍ഘകാലം സേവനം ചെയ്ത കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രിയുടെ നിസ്തുലങ്ങളായ സേവനങ്ങളെ സീറോമലബാര്‍ സഭ എക്കാലവും കൃതജ്ഞതയോടെ ഓര്‍ക്കുമെന്ന് മാര്‍ ആലഞ്ചേരി പ്രസ്താവിച്ചു.

മലയോര കര്‍ഷകരുടെമേല്‍ പ്രതിസന്ധിയുടെ ഊരാക്കുടുക്കായി നില്‍ക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കനുകൂലമായ തീരുമാനങ്ങളുണ്ടാകണമെന്നും ഉദ്യോഗസ്ഥരുടെ ദയാദാക്ഷണ്യങ്ങള്‍ക്ക് കര്‍ഷകരുടെ ഭാവി ബലികൊടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ജഗദല്‍പുര്‍ സീറോമലബാര്‍ രൂപതയുടെ നാരായണ്‍പുര്‍ സേക്രഡ് ഹാര്‍ട്ട് ദൈവാലയം അടിച്ചുതകര്‍ത്തതിനെ സീറോമലബാര്‍ സഭാ സിനഡ് അപലപിച്ചു. മിഷനറിമാര്‍ക്കും കത്തോലിക്കാവിശ്വാസികള്‍ക്കും സഭാസ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും സര്‍ക്കാരും നിയമപാലകരും സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും മേജര്‍ ആര്‍ച്ച്‌ബിഷപ്പ് ആവശ്യപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വി. കുര്‍ബാനയുടെ ഏകീകൃതയര്‍പ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെയാണ് മാര്‍പാപ്പ ഭരമേല്പിച്ചിരിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ രൂപപ്പെട്ടിട്ടുള്ള സമകാലിക പ്രതിസന്ധികളെ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ ഉണ്ടാകുമെന്ന് മേജര്‍ ആര്‍ച്ച്‌ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. സഭയുടെ കൂട്ടായ്മ വളര്‍ത്താന്‍ എല്ലാവരും ഏകമനസ്സോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയാറാകണമെന്നും മേജര്‍ ആര്‍ച്ച്‌ബിഷപ്പ് ആഹ്വാനം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...