കോട്ടയം : ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം നിരീക്ഷണത്തിലാണ്. നേരത്തെ ബിഷപ്പിന്റെ അഭിഭാഷകനും കോവിഡ് ബാധിച്ചിരുന്നു. അതേസമയം കേസില്‍ കോടതിയില്‍ തുടര്‍ച്ചയായി ഹാജാരാകാതിരുന്ന ബിഷപ്പിന്റെ ജാമ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കുകയും ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തന്റെ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അതിനാലാണ് വിചാരണക്കോടതിയില്‍ ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നും ബിഷപ്പ് പറഞ്ഞു. ഇതിന്റെ പേരില്‍ ജാമ്യം റദ്ദാക്കിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഫ്രാങ്കോ പറഞ്ഞു.