Sunday, July 6, 2025 8:53 pm

ബിജെപിയുടെ നേതൃത്വത്തിൽ പുറമറ്റം കൃഷി ഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതീയ ജനതാ പാർട്ടി പുറമറ്റം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പുറമറ്റം കൃഷി ഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബി ജെ പി പുറമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി അനിൽ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻ്റ് പി.ആർ ഷാജി ഉദ്ഘാടനം ചെയ്തു.

പുറമറ്റം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന കാട്ടുപന്നി ശല്യം മൂലം കർഷകർക്ക് സംഭവിക്കുന്ന കാർഷിക വിളകളുടെ നാശനഷ്ടങ്ങൾ പരിഹരിക്കുവാനും അതിൻ്റെ ഇൻഷുറൻസ് ഈ കർഷകർക്ക് നല്കണമെന്നും കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാന നിധി പോലുള്ള പദ്ധതികളിൽ കർഷകർക്ക് വേണ്ട അവബോധം നടത്തി കർഷകർക്ക് ഈ ധനസഹായം എളുപ്പത്തിൽ ലഭ്യമാകുന്നതിന് കൃഷിഭവൻ്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുവാനും കാർഷിക മേഖലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പരിരക്ഷ വേഗത്തിൽ ലഭ്യമാക്കണമെന്നും ശ്രീ പി ആർ ഷാജി തൻ്റെ മുഖ്യ പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.

പഞ്ചായത്ത് ജനറൽ സെക്രട്ടറി ആൽവിൻ ജോസഫ് ധർണ്ണയ്ക്ക് നേതൃത്വം നല്കി. സെക്രട്ടറി മനു സോമനാഥൻ, അനിൽകുമാർ, മറ്റ് ഭാരവാഹികളും ഈ ധർണ്ണയിൽ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ് കളക്ടർക്ക് കത്ത് നൽകിയ നടപടി...

0
തിരുവനന്തപുരം : ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ്,...

ഗവർണർ ഗോശാലകൾ നിർമിക്കേണ്ടത് യോഗിയുടെ യുപിയിൽ എന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും, പശുക്കൾക്കായി ഗോശാലകളും നിർമിക്കണം...

പുലിപേടിയിൽ കോഴഞ്ചേരി മുരുപ്പ്

0
കോന്നി : കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് അരുവാപ്പുലം പഞ്ചായത്തിലെ...

നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ

0
പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല...