ഭോപ്പാൽ : സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി മധ്യപ്രദേശിൽ ബിജെപിയിലും കോൺഗ്രസിലും പ്രതിഷേധം തുടരുന്നു. മുൻ മന്ത്രി രുസ്തം സിങ് ബിജെപിയിൽ നിന്ന് രാജിവെച്ചു. ജബല്‍പൂരില്‍ മുൻ മന്ത്രി ശരദ് ജെയിനിന്‍റെ അനുയായികൾ കേന്ദ്രമന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വൻ പ്രതിഷേധം നടത്തിയത് ബിജെപിക്ക് വലിയ നാണക്കേടായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്നത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ.
ഗ്വാളിയോറിലും ചൂരായിലും ഉൾപ്പെടെ നാടകീയ സംഭവങ്ങളാണ് പാർട്ടി ഓഫീസുകൾക്ക് മുന്നിൽ അരങ്ങേറിയത്. ഇത് തണുപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന ബിജെപി. പ്രതിഷേധം ഉയർത്തുന്ന നേതാക്കളെ കണ്ട് സംസാരിച്ച് എല്ലാം ശരിക്കാമെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ പറയുന്നത്. വിമതരുമായി ചർച്ചകൾ തുടരുകയാണെന്നും അവരെ പാർട്ടി നിലപാടിലേക്ക് എത്തിക്കാനാകുമെന്നും അഗർവാൾ വ്യക്തമാക്കി.
കോൺഗ്രസിൽ അസംതൃപ്തി പരിഹരിക്കാൻ കമൽനാഥും ദിഗ് വിജയ് സിങ്ങും ഇടപെട്ടെന്ന് ഉപാധ്യക്ഷൻ ജെ പി ദനോപ്യാ വ്യക്തമാക്കി. പെട്ടെന്നുണ്ടായ അമർഷം മാത്രമാണെന്നും സർക്കാർ രൂപീകരിക്കുമ്പോൾ സീറ്റ് കിട്ടാത്തവർക്ക് മറ്റ് അവസരങ്ങൾ നല്കുമെന്നും ദനോപ്യാ അറിയിച്ചു. ഇതിനിടെ രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലാ ഓഫീസ് അടിച്ചു തകർന്ന സംഭവത്തിൽ നാല് പാർട്ടി നേതാക്കളെ ബിജെപി സസ്പെൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.