ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ഇവിഎമ്മിനെതിരെ പരാതിയുമായി ബിജെപി സ്ഥാനാർത്ഥി. കൃത്രിമം നടന്നോ എന്നറിയാൻ വോട്ടിങ് മെഷീൻ്റെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കണമെന്നാണ് ആവശ്യം മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ പരാജയപ്പെട്ട സുജയ് വിഖേ പാട്ടീൽ ആണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഫലം വന്ന് ഏഴു ദിവസത്തിനുള്ളില്‍ ആവശ്യം മണ്ഡലത്തിന്‍റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവിഎമ്മിൽ ഒറ്റത്തവണ പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ചിപ്പാണ് മൈക്രോ കൺട്രോളർ യൂണിറ്റ്. ഇതില്‍ ക്രൃത്രിമം നടന്നോയെന്നാണ് സുജയ് വിഖേ പാട്ടിലിന്‍റെ സംശയം. ഓരോ ഇവിഎം പരിശോധനയ്ക്കും 40,000 രൂപയും 18 ശതമാനം ജിഎസ്ടിയും നൽകണം. എത്ര ഇ വി എം മെഷീനുകളാണ് പരിശോധിക്കുന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. എൻസിപിയുടെ നിലേഷ് ലങ്കെയോട് 28,929 വോട്ടിനാണ് സുജയ് വിഖേ പാട്ടീല്‍ തോറ്റത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.