ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത് വിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്‍റെ (എഡിആര്‍) പുതിയ റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനേക്കാള്‍ മൂന്നിരട്ടി സംഭാവന ബിജെപിക്ക് ലഭിക്കുന്നുവെന്നാണ് കണ്ടെത്തല്‍. 2021-22 കാലഘട്ടത്തില്‍ ബിജെപിക്ക് 614 കോടി സംഭാവന ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 95 കോടി മാത്രം. ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ 780,774 രൂപ സംഭാവനയായി ലഭിച്ചു.
സംഭാവനയില്‍ വര്‍ധന
ഈ റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടെ ബിജെപിക്ക് 614.63 കോടിയും കോണ്‍ഗ്രസിന് 95.46 കോടിയും ലഭിച്ചു. കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഐഎം, എന്‍പിഇപി, എഐടിസി എന്നിവയേക്കാള്‍ മൂന്നിരട്ടി സംഭാവന ബിജെപിക്ക് മാത്രം ലഭിച്ചെന്നതാണ് വലിയ കാര്യം. അതേസമയം എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും 20,000 രൂപയില്‍ കൂടുതല്‍ സംഭാവന ലഭിച്ചിട്ടില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ എല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും ലഭിച്ച സംഭാവന 31.50 ശതമാനം കൂടുതലാണ്. ഇവിടെയും ബിജെപിക്ക് ലഭിച്ച സംഭാവനയില്‍ 28.71 ശതമാനം വര്‍ധനവുണ്ടായി.
വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് പ്രിയം ബിജെപി
കോണ്‍ഗ്രസിന് സംഭാവനകള്‍ കുറവാണെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായതായി എഡിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന് 74.52 കോടി സംഭാവന ലഭിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം അത് 95.46 കോടിയായി ഉയര്‍ന്നു. ഇപ്രാവശ്യം ദേശീയ പാര്‍ട്ടികള്‍ ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ചത് തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നാണ്. ഗുജറാത്തും മഹാരാഷ്ട്രയും തൊട്ടുപിന്നാലെയുണ്ട്. ബിസിനസ് കോര്‍പ്പറേറ്റ് കമ്പനികള്‍ 625.88 കോടി സംഭാവന നല്‍കിയപ്പോള്‍ 153.33 കോടി രൂപ ജനങ്ങളിലൂടെയാണ് ലഭിച്ചത്. രാജ്യത്തെ വന്‍കിട കമ്പനികളില്‍ ഭൂരിഭാഗവും ബിജെപിക്ക് മാത്രമാണ് സംഭാവന നല്‍കിയത്. 548.81 കോടിയാണ് കോര്‍പറേറ്റുകളുടെ സംഭാവന. കോര്‍പ്പറേറ്റുകളില്‍ നിന്ന് 54.57 കോടി രൂപ കോണ്‍ഗ്രസ് സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.