Saturday, April 26, 2025 12:52 am

തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ അപേക്ഷ എഴുതി ഉപജീവനം നടത്തി തമിഴ്നാട്ടിലെ ബിജെപി കൗൺസിലർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൗൺസിലർമാർക്കും വാർഡുമെമ്പർമാർക്കുമൊക്കെ എംഎൽഎയേക്കാൾ പവറുള്ള കാലമാണിത്. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒരു മെമ്പറാവാനുള്ള കടുത്ത പോരാട്ടമാണ് കണ്ടുവരുന്നതും. നിയമസഭ തിരഞ്ഞെടുപ്പ്, പാർലമെൻ്റ് തിരഞ്ഞെടുപ്പ് എന്നിവയേക്കാൾ കൂടുതൽ വീറും വാശിയും ഇത്തരം തിരഞ്ഞെടുപ്പുകൾക്ക് ഉണ്ടാകുന്നതും സ്വാഭാവികമാണ്. ജയിച്ചു കഴിഞ്ഞാൽ രാജാക്കാൻമാരാ യിട്ടായിരിക്കും  മെമ്പർമാർ അടുത്ത അഞ്ചുവർഷവും വാർഡ് ഭരിക്കുന്നത്. ആ രീതിയിൽത്തന്നെയായിരിക്കും സാധാരണക്കാർ മെമ്പർമാരോട് പെരുമാറുന്നതും.

ഇതൊക്കെ കേരളത്തിലെ കഥയാണ്. അതേസമയം തമിഴ്നാട്ടിലെ കാര്യങ്ങൾക്ക് കുറച്ച് വ്യത്യാസമുണ്ട്. ഉപജീവനത്തിന് എന്തെങ്കിലും തൊഴിലും കൂടി കണ്ടുവെച്ച ശേഷം മാത്രമേ അവിടെ മെമ്പർ ജോലിക്ക് ഇറങ്ങാൻ പാടുള്ളു. തമിഴ്‌നാട് കുഴിത്തുറ മുനിസിപ്പാലിറ്റിയിലെ ചെങ്ങൻമൂല വാർഡിലെ ബിജെപി കൗൺസിലർ ജിഎസ് മിനികുമാരി ഇപ്പറഞ്ഞ കാര്യത്തിന് ഒരു ഉദാഹരണമാണ്. മിനികുമാരിക്ക് ജോലിയുണ്ട്. ഇങ്ങ് കേരളത്തിൽ. തിരുവനന്തപുരം കോർപ്പറേഷൻ പരസരത്ത് ഇരുന്നുകൊണ്ട് കോർപ്പറേഷനിലെത്തുന്നവരുടെ അപേക്ഷകൾ പൂരിപ്പിച്ചു നൽകുന്ന ജോലിയാണ് മിനികുമാരി ചെയ്യുന്നത്. ഏകദേശം എട്ട് വർഷമായി ഈ ജോലി ചെയ്തുവരികയാണ് മിനി.

കൗണ്‍സിലർ എന്ന പദവികൊണ്ട് ജനസേവനം മാത്രമേ നടക്കുകയുള്ളുവെന്നാണ് മിനികുമാരി പറയുന്നത്. ഉപജീവനം നടക്കില്ല. കാരണം കുഴിത്തുറയിൽ കൗൺസിലർമാർക്ക് ഒരുമാസം ലഭിക്കുന്ന ഓണറേറിയം 600 രൂപ മാത്രമാണ്. ഇത്കൊണ്ട് എന്ത് ചെയ്യാനാണ്? അങ്ങനെയാണ് തിരുവനന്തപുരത്തേക്ക് മിനികുമാരി എത്തപ്പെട്ടത്. തിരുവനന്തപുരം കോർപ്പറേഷനു മുന്നിലിരുന്ന് അപേക്ഷ എഴുതുമ്പോൾ ദിവസേന കുറഞ്ഞത് 600 രൂപ കിട്ടുമെന്നും അവർ പറയുന്നു. കൗൺസിലർ സേവനത്തിനിടയ്ക്ക് മാസത്തിൽ ഇരുപത് ദിവസമെങ്കിലും മിനികുമാരി തിരുവനന്തപുരത്ത് എത്താറുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം.

താമസം തമിഴ്നാട്ടിലാണെങ്കിലും മലയാളിയാണ് മിനികുമാരി. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശി. വിവാഹശേഷമാണ് മിനികുമാരി അതിർത്തി കടന്നത്. ജനങ്ങളുമായുള്ള ഇടപെടൽകൊണ്ടുതന്നെ 1996, 2001, 2002, 2022 വർഷങ്ങളിൽ കുഴിത്തുറ വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1996-ൽ ഡിഎംകെ സ്ഥാനാർത്ഥിയായിട്ടായിരുന്നു മത്സരം. വജയിച്ചു. പിന്നീട് 1999-ൽ ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. നിലവിൽ നാലാം തവണയാണ് ഇതേ വാർഡിൽ മിനികുമാരി കൗൺസിലറാകുന്നത്.

ഒരർത്ഥത്തിൽ ജനസേവനം തന്നെയാണ് മിനികുമാരിയെ തിരുവനന്തപുരത്ത് എത്തിച്ചതും. സ്വന്തം വാർഡിലെ ജനങ്ങൾക്കായി നേരത്തെ മിനി അപേക്ഷകൾ തയ്യാറാക്കിക്കൊടുത്തിരുന്നു. പിന്നീട് ഒരു സുഹൃത്ത് വഴി എട്ടു വർഷം മുമ്പ് തിരുവനന്തപുരം കോർപ്പറേഷനു മുന്നിൽ അപേക്ഷകൾ എഴുതാനെത്തുകയായിരുന്നു. ആ ജോലി മിനികുമാരിയുടെ ജീവിതത്തിൽ ഉപജീവനമാർഗ്ഗമാകുകയും ചെയ്തു.

മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിപിഎല്‍ വിഭാഗത്തിനുള്ള കെഫോണ്‍ കണക്ഷന്‍ : ഡാറ്റ ലിമിറ്റില്‍ വര്‍ധന

0
തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ...

തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല...

എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി

0
കൽപറ്റ: എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി. വനംവകുപ്പും നാട്ടുകാരും ചേർന്ന് പടക്കം...

ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധം ; തൃശൂർ ഉപഭോക്ത കോടതി

0
തൃശ്ശൂർ : ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധമെന്ന്...