തിരുവനന്തപുരം : സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പത്തു ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. നാലു ജില്ലകളിലെ പ്രസിഡന്റുമാരെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
വി വി രാജേഷാണ് തിരുവനന്തപുരം ജില്ലയിലെ പുതിയ അധ്യക്ഷന്‍. കൊല്ലത്ത് ബി ബി ഗോപകുമാര്‍, പത്തനംതിട്ടയില്‍ അശോകന്‍ കുളനട, ആലപ്പുഴയില്‍ എം വി ഗോപകുമാര്‍, ഇടുക്കിയില്‍ കെ എസ് അജി എന്നിവരാണ് പുതിയ പ്രസിഡന്റുമാര്‍.
കോഴിക്കോട് വി കെ സജീവന്‍, തൃശൂര്‍ അഡ്വ. അനീഷ് കുമാർ, വയനാട് സജി ശങ്കര്‍, മലപ്പുറത്ത് രവി തേലത്ത് എന്നിവരും ജില്ലാ പ്രസിഡന്റുമാരാകും. പാലക്കാട് ഇ കൃഷ്ണദാസ് പ്രസിഡന്റായി തുടരും. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ളത്.