Wednesday, July 2, 2025 12:53 pm

ബി.ജെ.പിയുടെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി. അധഃപതിച്ചു : ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം ഇ.ഡി. ആര്‍.ബി.ഐ.യില്‍ അന്വേഷിക്കുക എന്നിട്ട് വേണം പത്രങ്ങള്‍ക്ക് മെസേജ് കൊടുക്കുകയും വിവാദമുണ്ടാക്കുകയും ചെയ്യേണ്ടത്. മസാലബോണ്ടിന് ആര്‍.ബി.ഐ അനുവാദമുണ്ടെന്ന് എത്രയോ വട്ടം പറഞ്ഞിട്ടുളളതാണ്. വേണമെങ്കില്‍ രേഖകൊടുക്കാം. ഇ.ഡി.യുടേത് രാഷ്ട്രീയക്കളിയാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ആര്‍.ബി.ഐ.യുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടിയിട്ടുളളതാണ്. എന്തിനാണ് കിഫ്ബി ആള്‍സോ അണ്ടര്‍ ദ റഡാര്‍ എന്ന് തലക്കെട്ട് കൊടുക്കണമെന്ന് പറഞ്ഞ് ഇ.ഡി. മാധ്യമങ്ങള്‍ക്ക് മെസേജ് അയച്ചത്. ഇതുവരെ അങ്ങനെ ഒരു മെസേജ് അയച്ചിട്ടില്ലെന്ന് ഇഡിയും മാധ്യമങ്ങളും നിഷേധിച്ചിട്ടില്ല.

രാഷ്ട്രീയക്കളിയാണ് ഇഡിയുടേതെന്ന് തെളിഞ്ഞിരിക്കുകയാണ്. ആര്‍.ബി.ഐ.യുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടിയിട്ടുളളതാണ്.ആര്‍.ബി.ഐ.ക്ക് അപേക്ഷിച്ചു അവര്‍ എന്‍ഒസി തന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട അടുത്ത വര്‍ഷം മതി ബോണ്ടിറക്കല്‍ എന്ന് തോന്നിയപ്പോള്‍ വീണ്ടും അപേക്ഷിക്കുകയും ആര്‍.ബി.ഐ അത് നീട്ടിത്തരികയും ചെയ്തു. എന്‍ഒസി ലഭിച്ചിട്ടുണ്ട് വായ്പയുടെ നമ്പര്‍ തരണം എന്ന് പറഞ്ഞപ്പോള്‍ ആര്‍.ബി.ഐ. അതും തന്നു. വായ്പ എടുത്തതിന് ശേഷം വായ്പ ചെലവഴിക്കുന്നത് സംബന്ധിച്ച് ആര്‍.ബി.ഐ.ക്ക് റിപ്പോര്‍ട്ട് അയക്കുന്നുണ്ട്. ഏഴോ, എട്ടോ തവണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആര്‍.ബി.ഐ. നിങ്ങള്‍ക്കിതിന് അവകാശമില്ലെന്ന് പറഞ്ഞിട്ടില്ല.

സിഎജിക്കാണ് പെട്ടെന്ന് ഇതില്‍ സംശയം വന്നിരിക്കുന്നത്. 99 മുതല്‍ കിഫ്ബിയെ ഓഡിറ്റ് ചെയ്ത് വരുന്ന,9 വട്ടം കിഫ്ബിയില്‍ പരിശോധന നടത്തിയിട്ടുളള എജിക്ക് ഇപ്പോള്‍ പെട്ടെന്ന് വീണ്ടുവിചാരം വരികയാണ്. സംസ്ഥാന സര്‍ക്കാരിനോട് ഒരു വിശദീകരണം പോലും ചോദിക്കാതെ തോന്ന്യവാസം എഴുതിപ്പിടിപ്പിക്കുന്നു. കാര്യങ്ങള്‍ ആദ്യം സര്‍ക്കാരിനെ അറിയിക്കണം. സര്‍ക്കാരിന്റെ അഭിപ്രായം വ്യത്യസ്തമാണെങ്കില്‍ അത് കഴിയുന്നത്ര റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊളളിക്കണമെന്നാണ് സിഎജി മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്. ആ സമയത്താണ് ഒരിക്കല്‍ പോലും ഉന്നയിക്കാത്ത പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടായി ചമയ്ക്കുന്നത്. ഇതൊന്നും ആ ഭരണഘടനാപദവിക്ക് അനുയോജ്യമല്ല. ഇഡി, എജി ഇവരൊക്കെ കൂടി കേരളത്തിന്റെ വികസനത്തിനെതിരെ വലിയ ഗൂഢാലോചന നടത്തുകയാണെന്നും തോമസ് ഐസക്ക് ആരോപിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘വിത്തൂട്ട്‌’ പദ്ധതിയിലൂടെ ഇതുവരെ വിതറിയത്‌ 1.33 ലക്ഷം വിത്തുണ്ടകൾ

0
പത്തനംതിട്ട : മനുഷ്യ–-വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിനുവേണ്ടി വനംവകുപ്പ്‌ വിഭാവനം ചെയ്‌ത ‘വിത്തൂട്ട്‌’...

15കാരിയെ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്ന കേസിൽ 16 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: 15കാരിയെ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്ന കേസിൽ...

സര്‍ക്കാര്‍ പദവികളില്‍ നിന്ന് ചെയര്‍മാന്‍ എന്ന പദം നീക്കി ; ഇനി ഉപയോഗിക്കുക...

0
തിരുവനന്തപുരം : സര്‍ക്കാര്‍ പദവികളില്‍ നിന്ന് ചെയര്‍മാന്‍ എന്ന പദംനീക്കി. പകരം...

ജമാഅത്തെ ഇസ്ലാമിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : ജമാഅത്തെ ഇസ്ലാമിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ....