ഹൈദരാബാദ്: തെലങ്കാനയിൽ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി. 52 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ ബിജെപി ഇത്തവണ സീറ്റെണ്ണം കൂട്ടാൻ ലക്ഷ്യമിട്ട് മൂന്ന് എംപിമാരെയാണ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. മുൻ സംസ്ഥാനാധ്യക്ഷനും കരിംനഗർ എംപിയുമായ ബണ്ടി സഞ്ജയ് കുമാർ കരിംനഗർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. നിസാമാബാദ് എംപി അരവിന്ദ് ധർമപുരി കൊരട്ടലെ മണ്ഡലത്തിൽ മത്സരിക്കും. ആദിലാബാദ് എംപി സോയം ബപ്പുറാവു ബോത്ത് മണ്ഡലത്തിൽ മത്സരിക്കും.
ബിആർഎസ്സിൽ നിന്ന് കൂറു മാറി എത്തിയ എംഎൽഎ ഈട്ടല രാജേന്ദർ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ ഗജ്‍വേലിലും ഹുസൂറാബാദിലും മത്സരിക്കും. പ്രവാചകനിന്ദ നടത്തിയ ഘോഷമഹൽ എംഎൽഎ രാജാ സിംഗിനും ഇത്തവണ ബിജെപി സീറ്റ് നൽകി. പ്രവാചകനിന്ദയുടെ പേരിൽ രാജാ സിംഗിനെ നേരത്തേ ബിജെപി സസ്പെൻഡ് ചെയ്തിരുന്നതാണ്. പട്ടിക പുറത്തിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് ബിജെപി വാർത്താക്കുറിപ്പിറക്കി. ആദ്യപട്ടികയിൽ 10 വനിതകൾക്കാണ് ബിജെപി സീറ്റ് നൽകിയിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.