ലക്നൗ : ആധുനിക വൈദ്യശാസ്ത്രത്തിനും (അലോപ്പതി) ഡോക്ടർമാർക്കുമെതിരായ ബാബാ രാംദേവിന്റെ നിലപാടിനെ പിന്തുണച്ച് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. 10 രൂപയുടെ ഗുളിക 100 രൂപയ്ക്കു വിൽക്കുകയും മരിച്ചവരെ ജീവനുള്ളവരായി കാണിച്ച് ഐസിയുവിൽ ഇട്ട് പണം പിടുങ്ങുകയും ചെയ്യുന്ന വെളുത്ത ഉടുപ്പിട്ട ചെകുത്താന്മാരാണ് അലോപ്പതി ഡോക്ടർമാരെന്നും ഇവർ സമൂഹത്തെ കൊള്ളയടിക്കുകയാണെന്നും ബൈരിയയിലെ എംഎൽഎ ആയ സുരേന്ദ്ര സിങ് പറഞ്ഞു. ആയുർവേദത്തിന്റെ പ്രചാരത്തിനായി പ്രവർത്തിക്കുന്ന ബാബാ രാംദേവ് മഹത്തായ സേവനമാണ് ചെയ്യുന്നത്. എന്നാൽ അലോപ്പതി ആയുർവേദം പോലെ രോഗസൗഖ്യത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
പണം പിടുങ്ങുന്ന വെളുത്ത ഉടുപ്പിട്ട ചെകുത്താന്മാർ ; ആലോപ്പതിക്കെതിരെ ബിജെപി എംഎല്‍എ
RECENT NEWS
Advertisment