ഭോപ്പാൽ: മുഖംമൂടി ധരിച്ച ഗുണ്ടാ സംഘത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ തോക്കെടുത്ത് ബിജെപി എംഎൽഎ. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ലഹാറിലാണ് സംഭവം. ബിജെപി എംഎൽഎയായ അംബരീഷ് ശർമ്മയാണ് ആക്ഷൻ ഹീറോയായി യുവാവിനെ രക്ഷിച്ചത്. ഭിന്ദിലെ റാവത്പുര സാനിയിൽ ഗുണ്ടകൾ ഒരാളെ കാറിൽ നിന്ന് വലിച്ചിറക്കി വടികൊണ്ട് അടിക്കുന്നത് എംഎൽഎ അംബരീഷ് ശർമയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ട എംഎൽഎ, തോക്ക് പുറത്തെടുത്ത് വാഹനത്തിൽ നിന്നിറങ്ങി. തോക്കുമായി വരുന്ന എംഎൽഎയെ കണ്ടതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനായി ശിവം ദുബെ, സത്യം ഗോസ്വാമി, രാഹുൽ ശർമ്മ, ഹർഷ് ശർമ്മ, വിശ്വവേന്ദ്ര രജാവത് എന്നിവരിൽ നിന്ന് 30 ലക്ഷം രൂപ കടം വാങ്ങിയതായി ആക്രമണത്തിനിരയായ യുവരാജ് സിംഗ് രജാവത് പിന്നീട് പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. 42 ലക്ഷം രൂപ തിരിച്ച് നൽകിയെങ്കിലും കടം കൊടുത്തവർ ഇപ്പോൾ 80 ലക്ഷം രൂപ ആവശ്യപ്പെടുന്നു. തുടർന്ന് ഇവർ നിരന്തരമായി ഭീഷണിപ്പെടുത്തി. വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം രാജസ്ഥാനിലും മധ്യപ്രദേശിലും കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം വീട്ടിലുപേക്ഷിച്ചെന്നും ഇയാൾ പറയുന്നു. എസ്പി ഓഫീസിൽ പരാതി നൽകിയെങ്കിലും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് ലഹാർ പോലീസ് അറിയിച്ചു. യുവാവ് മുന്നോട്ട് വന്നാൽ പിന്തുണ നൽകുമെന്ന് പോലീസ് പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1