റായ്പൂര്‍: ഛത്തീസ്ഗഢ് പ്രതിപക്ഷ നേതാവും ബിജെപി എംഎല്‍എയുമായ നാരായണ്‍ ചന്ദേലിന്റെ മകന്‍ പലാഷ് ചന്ദേലിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തു.
രണ്ട് മാസമായി ഒളിവിലായിരുന്ന ഇയാള്‍ വ്യാഴാഴ്ച രാത്രിയാണ് പിടിയിലായത്. ആദിവാസിയായ അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്. അധ്യാപിക നല്‍കിയ പരാതിയില്‍ ജനുവരി 19നാണ് റായ്പൂരില്‍ ഇയാള്‍ക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വിവാഹ വാഗ്ദാനം നല്‍കി പലാഷ് തന്നെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.
അതേസമയം ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ 25,000 രൂപയുടെ ബോണ്ടില്‍ പലാഷിനെ വിട്ടയച്ചെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജഞ്ജ്ഗീര്‍-ചമ്പ ജില്ലാ പോലീസാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്ക് ഏപ്രില്‍ നാലിനാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഐപിസി 376 (2-എന്‍), 313 വകുപ്പുകളും എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.