ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി എംപി. ഡൽഹിയിലെ ചാന്ദ്‌നിചൗക്കിനെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന പ്രവീൺ ഖണ്ഡേൽവാലാണ് ഈ ആവശ്യം ഉന്നയിച്ച് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്. തന്റെ കർമമണ്ഡലം കൂടിയായിരുന്ന ഡൽഹിയോട് ഗാഢമായ വൈകാരിക അടുപ്പം വാജ്‌പേയിക്കുണ്ടായിരുന്നെന്നും റെയിൽവേ സ്‌റ്റേഷൻ പുനർനാമകരണം ചെയ്യുന്നതിലൂടെ അദ്ദേഹം ആജീവനാന്തം രാജ്യത്തിന് നൽകിയ സേവനത്തിനുള്ള ആദരവായി മാറുമെന്നും ഖണ്ഡേൽവാൽ കത്തിൽ പറയുന്നു. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ബെംഗളൂരുവിലെ ക്രാന്തിവീര സംഗൊല്ലി രായണ്ണ സ്റ്റേഷൻ തുടങ്ങിയ ഉദാഹരണങ്ങളും പുനർനാമകരണങ്ങൾക്ക് ഉദാഹരണമായി പ്രവീൺ ഖണ്ഡേൽവാൽ ചൂണ്ടിക്കാണിക്കുന്നു. കുറച്ചുദിവസം മുൻപ് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ഓൾഡ് ഡൽഹി റെയിൽവേ സ്‌റ്റേഷന് അഗ്രോഹയിലെ രാജാവായിരുന്ന മഹാരാജ് അഗ്രസെന്നിന്റെ പേര് നൽകണമെന്ന് അഭ്യർഥിച്ചിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]