കോട്ടയം: ബിജെപി കേരളത്തില്‍ അടുത്ത തവണ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പി.സി ജോര്‍ജ്. വിക്ടര്‍ ടി തോമസിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ബിജെപിയില്‍ പോകുമോയെന്ന് പറയാറായിട്ടില്ല. ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
കേരളം അടുത്ത തവണ ബിജെപിയുടെ കൈകളിലേക്ക് പോകും. ഞാന്‍ ബിജെപിയില്‍ പോകുമോയെന്ന് പറയാറായിട്ടില്ല. എന്റെ കാര്യം ഞാന്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിങ്ങളെ അറിയിച്ചിട്ടേ ബിജെപിയിലേക്ക് പോകൂ -പി സി ജോര്‍ജ് പറഞ്ഞു. വിക്ടര്‍ ടി തോമസിന്റെ ബിജെപി പ്രവേശനം നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും നാളെ ക്രൈസ്തവ നേതാക്കള്‍ മാത്രമല്ല, കൂട്ടത്തോടെ ആളുകള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നും പി സി ജോര്‍ജ് പറഞ്ഞു.