തിരുവനന്തപുരം : സ്പോര്‍ട്സ് കൌണ്‍സില്‍ അഫിലിയേഷന്‍ ശുപാര്‍ശയില്‍ കാട്ടാക്കട എംഎല്‍എ ഐബി സതീഷിനോട് സിപിഎം വിശദീകരണം തേടി. ബിജെപി അനുഭാവിയുടെ സംഘടനയെ ശുപാർശ ചെയ്തതിന്‍റെ പേരിലാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എംഎല്‍എയോട് വിശദീകരണം തേടിയത്. ബിജെപി അനുഭാവിയുടെ സംഘടനയെ ശുപാര്‍ശ ചെയ്തതില്‍ രക്തസാക്ഷി വിഷ്ണുവിന്‍റെ കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നവംബറിലാണ് വിശദീകരണം തേടിയത്. എന്നാല്‍ വിശദീകരണം തേടിയതല്ലാതെ തുടര്‍നടപടികളൊന്നും ജില്ലാ നേതൃത്വം സ്വീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയില്‍ വി.കെ മധുവിനെതിരായ നടപടിയെ ഐബി സതീഷ് വിമർശിച്ചതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.
ബിജെപി അനുഭാവിയുടെ സംഘടനയെ ശുപാര്‍ശ ചെയ്തു ; എംഎല്‍എ ഐബി സതീഷിനോട് വിശദീകരണം തേടി സിപിഎം
RECENT NEWS
Advertisment