തലശ്ശേരി: തലശ്ശേരി എരഞ്ഞോളിയിൽ സ്ഫോടനത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന് പരിക്കേറ്റത് പടക്കം പൊട്ടിയാണെന്നും മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എൻ ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. സംഭവത്തിൽ ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും വിഷയത്തിൽ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും എൻ ഹരിദാസ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം അർധരാത്രിയോടെ തലശ്ശേരി എരഞ്ഞോളിപ്പാലത്തിനടുത്ത ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. എരഞ്ഞോളിപ്പാലം ശ്രുതി നിവാസിൽ വിഷ്ണുവിന്‍റെ വലതു കൈപ്പത്തി പൂർണമായും ഇടതു കൈ ഭാഗികമായും തകർന്നു. നാടൻ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
സ്ഫോടനത്തിൽ പരിക്കേറ്റ വിഷ്ണു ആര്‍.എസ്.എസ് പ്രവർത്തകനാണെന്നും ബോംബ് നിർമാണം ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും സി.പി.എം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു അപകടനില തരണം ചെയ്തിട്ടില്ല. ആദ്യം കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.