തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ ഇനി വിഡ്ഢികളാക്കാൻ അവസരം നൽകരുതെന്നും മുൻകാല തെരഞ്ഞെടുപ്പുകളിൽ ജനങ്ങളെ കബളിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ജനങ്ങളെ കബളിപ്പിക്കാതെ 2024 ൽ കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒറ്റ മുന്നണിയായി ഇന്ത്യ സഖ്യത്തിൽ മത്സരിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹമായി ബി.ജെ പി യോജിപ്പ് നടത്തുന്നത് ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്ന് സുരേന്ദ്രൻ ആരോപിച്ചു. ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. മണിപൂർ വിഷയം ഉയർത്തി മിസോറമിൽ മത്സരിച്ച കോൺഗ്രസിന് തിരിച്ചടി നേരിട്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ക്രൈസ്തവ സമൂഹം കള്ള പ്രചാരണങ്ങളെ തള്ളി കളഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസ് , ഈസ്റ്റർ ദിനങ്ങളിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി ജെ പി സ്നേഹ യാത്ര ഇത്തവണയും നടത്തുമെന്ന് സുരേന്ദ്രൻ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033