കൊച്ചി : നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കും. എൻഡിഎ യോഗം ചേരും. ബിജെപിയിൽ സംഘടന പ്രശ്നങ്ങളില്ല. ബിജെപി ഒറ്റക്കെട്ട്. സ്ഥാനാർഥിയുടെ കാര്യത്തിൽ എല്ലാ നേതാക്കളുടെയും അഭിപ്രായം തേടും. നിലമ്പൂർ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാനാവാത്ത മണ്ഡലം. എൻഡിഎ എന്ന നിലയിൽ എന്ത് ചെയ്യാനവുമെന്ന് പരിശോധിക്കും. കോൺഗ്രസിനെ മടുത്താണ് ജനങ്ങൾ എൽഡിഎഫിന് അവസരം നൽകിയത്. ഇത് കേരളം വീണ പതിറ്റാണ്ട്. കടം വാങ്ങാതെ മുന്നോട്ടു പോകാനാവാത്ത അവസ്ഥ. നരേന്ദ്രമോദിയുടെ പദ്ധതിയിൽ ഫോട്ടോ ഒട്ടിച്ച് സംസ്ഥാന സർക്കാരിന്റെ പദ്ധതിയാക്കുന്നു. ഒമ്പത് കൊല്ലമായി ഇത് മാത്രമാണ് നടക്കുന്നത്. സർക്കാർ വാർഷികം ജനങ്ങൾ ആഘോഷിക്കുന്നില്ല. സർക്കാരിനെതിരെ വീട് കയറി പ്രചരണം നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഒരു വർഷം നീളുന്ന പ്രതിഷേധത്തിനു എൻഡിഎ തുടക്കം ഇട്ടു. കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡൽ അല്ല സിപിഎം മോഡൽ ആണ്. കേരളത്തിൽ ഇനി വരാൻ പോകുന്നത് മോദി മോഡലാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.