തിരുവനന്തപുരം : ക്രൈസ്തവ സംഘടനകളുമായി അടുക്കാന്‍ ബിജെപി തീരുമാനം. വിവിധ സഭാ മേലധ്യക്ഷന്മാരുമായി ബിജെപി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തും. ഇതിനായി പ്രത്യേക സബ് കമ്മിറ്റി ഉടന്‍ രൂപീകരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് ഏകോപന ചുമതല. കേരളത്തിലെത്തുന്ന ജെ.പി. നദ്ദ മത മേലധ്യക്ഷന്മാരെ കാണാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.
അതേസമയം ബിജെപിയിലെ സീറ്റ് വിഭജന ചര്‍ച്ച അടുത്തയാഴ്ച ആരംഭിക്കും. പ്രകടന പത്രിക തയാറാക്കാനുള്ള സബ് കമ്മിറ്റിയുടെ കണ്‍വീനറായി കുമ്മനം രാജശേഖരനെ നിയോഗിച്ചു. ശബരിമല നിയമനിര്‍മാണം പ്രകടന പത്രികയില്‍ ഇടം നേടും. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തത്.കേന്ദ്ര നിര്‍ദേശത്തിന്റെ ഭാഗമായാണ് ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്തുക.