ശ്രീകണ്ഠപുരം : ചാരായം വാറ്റുന്നതിനിടെ ബിജെപി പ്രവർത്തകൻ പിടിയിൽ. ഏരുവേശി പാലത്തിനടുത്ത് പടിഞ്ഞാറേ പുരയിൽ സുബീഷ് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഏരുവേശി സാംസ്കാരിക നിലയത്തിന് സമീപത്തെ വീടിന്റെ പിറകിൽ തയ്യാറാക്കിയ ഷെഡിൽ ചാരായം വാറ്റുന്നതിനിടയിലാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ സി രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഏരുവേശി, പൂപ്പറമ്പ് പ്രദേശങ്ങളിൽ ചാരായ വിൽപ്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സുബീഷ്. അഞ്ചു ലിറ്റർ ചാരായവും 35 ലിറ്റർ വാഷും കണ്ടെത്തി.
ശ്രീകണ്ഠപുരത്ത് ചാരായം വാറ്റുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ പിടിയിൽ
RECENT NEWS
Advertisment