പത്തനംതിട്ട: ബിജെപിക്ക് ആളിനെ കൂട്ടിക്കൊടുക്കുന്ന ഏജൻസിയായി കോൺഗ്രസ് അധപതിച്ചു എന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ് (എം ) ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മതതീവ്രവാദം വളർത്തുവാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തിൽ ബിജെപി യുടെ ഈ തന്ത്രം ഫലിക്കാത്തത് ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടു കൊണ്ടാണ്. ജനാധിപത്യത്തിന് എതിരെയുള്ള വെല്ലുവിളികളെ നേരിടുവാൻ ഇടതുമുന്നണിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്, ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, ഡോ.വർഗീസ് പേരയിൽ, ജോർജ് എബ്രഹാം, തോമസ് മാത്യു ഇടയാറൻമുള, പി കെ ജേക്കബ്, ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൽ, സി വി വർഗീസ്, മായ അനിൽകുമാർ, സജു മിഖായേൽ, ഷെറി തോമസ്, അഡ്വ. റഷീദ് മുളന്തറ, രാജീവ് വഞ്ചിപ്പാലം, അഡ്വ ബോബി കാക്കനാപ്പള്ളി, ജോൺ വി തോമസ്, മാത്യു നൈനാൻ, റിന്റോ തോപ്പിൽ, സുമ റജി എന്നിവർ പ്രസംഗിച്ചു.