കോട്ടയം : കെജിഒഎ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം. ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ‘കള്ളാ കള്ളാ പിണറായി.. കാട്ടുകള്ളാ പിണറായി’ എന്ന മുദ്രാവാക്യവുമായി ആദ്യം കരിങ്കൊടി കാണിക്കാനെത്തിയത് രണ്ട് ബിജെപി പ്രവര്‍ത്തകരാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്നും നീക്കി.
പിന്നീട് സമ്മേളനം കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിയെ നാഗമ്പടം പാലത്തിന് സമീപത്ത് വെച്ചാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കരിങ്കൊടി കാണിച്ചത്. ഇവരെയും കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലയ്ക്കു പുറത്തുനിന്നുവരെ പോലീസിനെ എത്തിച്ചാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്.