കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ കാസര്‍ക്കോട് പോസ്റ്ററും കരിങ്കൊടിയും. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസര്‍കോട്ടെ കോണ്‍ഗ്രസിന്റെ കുഴിമാടം തോണ്ടാന്‍ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം.
സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് കാസര്‍കോട് കോണ്‍ഗ്രസില്‍നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരേ വിമത ശബ്ദമുയര്‍ന്നിരിക്കുന്നത്.