തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.വിളപ്പില്‍ശാലയില്‍ വെച്ചാണ് സംഭവം.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജിന്‍,റിജു എന്നിവരാണ് കരിങ്കൊടി വീശിയത്.ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തിരുന്നു.കരിങ്കൊടി കാണിച്ച എത്രപേരെ അറസ്റ്റ് ചെയ്ത് ജയിലിലിടുമെന്ന് ഇന്നലെ മാധ്യമങ്ങളോട് ഷാഫി ചോദിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം : രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ അറസ്റ്റിൽ
RECENT NEWS
Advertisment