കുന്നത്തൂര്‍: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ മുട്ടകള്‍ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ മൂന്ന് മുട്ടകള്‍ രാവിലെയാണ് കണ്ടെത്തിയത്.
ഒന്നില്‍ ശത്രുവെന്നും മറ്റൊന്നില്‍ ഓം എന്നും വരച്ചിട്ടുണ്ട്. ഒരു മുട്ടയില്‍ ചുവന്ന നൂല്‍ ചുറ്റി വരിഞ്ഞിട്ടുമുണ്ട്. ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ മുട്ട വിവാദം വലിയ ചര്‍ച്ചയായി. ഇതൊക്കെ അവഗണിക്കേണ്ട വിഷയമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും ഉല്ലാസ് കോവൂര്‍ പറഞ്ഞു.
കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴുത്തിന് പിടിച്ച് തള്ളിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഉല്ലാസ് കോവൂര്‍ രംഗത്തെത്തിയിരുന്നു. കുഞ്ഞുമോനോടും കുന്നത്തുകാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ഉല്ലാസ് കോവൂര്‍ ആവശ്യപ്പെട്ടിരുന്നു.