റാന്നി : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കേരകർഷകരുടെ ബ്ലോക്കുതല കേരസമിതി രൂപീകരിച്ചു. പമ്പ കേരഗ്രാമം കേരകര്‍ഷക സംഘമെന്നാണ് പേര്. ബ്ലോക്കിനു കീഴില്‍ വടശേരിക്കര, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. കൃഷി വകുപ്പിന്റെ സഹായത്തോടെ തെങ്ങുകൃഷി മെച്ചപ്പെടുത്തുന്നതിനും, ഇടവിള കൃഷിക്കാവശ്യമായ വിത്ത്, വളം, തെങ്ങിൻ തൈകൾ, തെങ്ങുകയറ്റ യന്ത്രം, നാളികേരത്തിൽ നിന്നും മൂല്യവർദ്ധിത ഉൽപങ്ങൾ നിർമ്മിക്കുന്നതിന് സഹായം, ജലസേചനത്തിനാവശ്യമായ കിണർ, പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കുന്നതിനും കർഷകർക്ക് സഹായം ലഭിക്കുന്ന പദ്ധതിയാണിത്.
വാര്‍ഡ്, പഞ്ചായത്തു സമതികള്‍ രൂപീകരിച്ച ശേഷമാണ് ബ്ലോക്കുതല സമതി രൂപീകരിച്ചത്. പ്രസിഡന്റായി ഒ.എന്‍ മധുസൂദനൻ(വടശേരിക്കര), സെക്രട്ടറിയായി എന്‍.ജി പ്രസന്നകുമാരൻ നായർ(വെച്ചൂച്ചിറി), വൈസ് പ്രസിഡന്റായി ജോർജ് തോമസ് (നാറാണംമൂഴി), ട്രഷററായായി വി.ജെ മത്തായി (വടശേരിക്കര) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.