പന്തളം : പന്തളം -പമ്പ ബസിന്റെ സമയം മാറ്റണമെന്നാവശ്യപ്പെട്ട് ഉപരോധം. വിവിധ ഹൈന്ദവ സംഘടനകൾ ചേർന്നാണ് പന്തളം കെ.എസ്.ആർ.ടി.സി. ഇൻസ്‌പെക്ടർ ഇൻ-ചാർജ് ഓഫീസിൽ ഉപരോധ സമരം നടത്തിയത്. ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. ശനിയാഴ്ച ഹിന്ദു ഐക്യവേദി നടത്തിയ സമരത്തിനുശേഷവും ബസിന്റെ സമയം മാറ്റാത്തതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെ വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികൾ സമരവുമായെത്തിയത്.
വൈകീട്ട് 6.30-ന് പുറപ്പെടാൻ തീരുമാനിച്ച ബസ് പഴയ സമയമായ രാത്രി ഒൻപതുമണിക്കുതന്നെ വിടണമെന്ന ആവശ്യമാണ് പ്രവർത്തകർ ഉന്നയിച്ചത്. പത്തനംതിട്ട എ.ടി.ഒ.യുമായി ഇൻസ്‌പെക്ടർ ഇൻ-ചാർജ് ഫോണിൽ സംസാരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചമുതൽ സമയം മാറ്റാമെന്ന ഉറപ്പിന്മേലാണ് സമരക്കാർ പിരിഞ്ഞുപോയത്. മനു കുരമ്പാല, മുകേഷ് വൈഷ്ണവി, ടി.ആർ.ജയദേവൻ, വൈശാഖ്, കെ.ചന്ദ്രൻ, കെ.രാജേന്ദ്രൻ, എം.ബി.ബിജുകുമാർ, സി.ബിജു എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]