റാന്നി: റോഡ് വികസനം കഴിഞ്ഞപ്പോൾ ബ്ലോക്കുപടി അപകട മേഖലയായി. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പ്രാധാന ജംഗ്ഷനാണ് ബ്ലോക്കു പടി. ഇവിടുന്നാണ് കോഴഞ്ചേരിയിലേക്കു പോകുന്ന പ്രധാന റോഡു തുടങ്ങുന്നത്. നേരത്തെ ഇവിടെ അപകടം കുറച്ചിരുന്നത് ഒരു ആൽമരമായിരുന്നു. ഇത് ട്രാഫിക് ഐലന്റ് പോലെ ഉപകാര പ്രദമായിരുന്നു. ആലിനെ ചുറ്റി വാഹനങ്ങൾ പോകുന്നതിനാൽ സുരക്ഷിതമായിരുന്നു.
ഇപ്പോൾ ആൽമരം വെട്ടിയതിനെ തുടർന്ന് മൂന്ന് സ്ഥലങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. കെ.എസ് ടി.പി താൽക്കാലികമായി മണൽചാക്ക് അടുക്കി വെച്ചാണ് ഡിവൈഡർ ഉണ്ടാക്കിയിരിക്കുന്നത്. ഇത് പര്യാപതമാകുന്നില്ല. തലനാരഴയ്ക്കാണ് അപകടം ഒഴിവാകുന്നത്. സ്ഥിരമായി സംവിധാനം ഉണ്ടാക്കി സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.