Thursday, April 10, 2025 7:52 am

‘വിലക്കുറവുള്ള’ X7 വേരിയന്‍റ് അവതരിപ്പിച്ച് ബിഎംഡബ്ള്യു

For full experience, Download our mobile application:
Get it on Google Play

ബെർലിൻ: ജർമൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ള്യുവിന്റെ  ഏറ്റവും വലിയ എസ്‌യുവി മോഡൽ X7 കഴിഞ്ഞ വർഷം ജൂലായിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. xDrive40i, xDrive30d എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ വില്പനക്കെത്തിയ X7-ന് 98.90 ലക്ഷം രൂപയായിരുന്നു ലോഞ്ച് സമയത്ത് എക്‌സ്-ഷോറൂം വില. ഈ രണ്ട് വേരിയന്‍റുകൾ കൂടാതെ xDrive30d DPE എന്നൊരു അടിസ്ഥാന മോഡൽ കൂടെ ബിഎംഡബ്ള്യു X7 ശ്രേണിയിൽ ചേർത്തു. Rs 92.50 ലക്ഷം ആണ് പുതിയ xDrive30d DPE വേരിയന്റിന്റെ  എക്‌സ്-ഷോറൂം വില.

അതേസമയം വില്പനയിലുള്ള xDrive30d, xDrive40i മോഡലുകളുടെ വില യഥാക്രമം Rs 1.02 കോടിയായും, Rs 1.06 കോടിയായും വർദ്ധിപ്പിച്ചിട്ടുണ്ട്. xDrive30d വേരിയന്‍റിനൊപ്പം DPE signature എന്നും xDrive40i വേരിയന്‍റിനൊപ്പം M Sport എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതുവരെ പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന xDrive40i വേരിയന്‍റ് ഭാഗങ്ങളായി ഇറക്കുമതി ചെയ്ത് ചെന്നൈ പ്ലാന്‍റിൽ കൂട്ടിയോജിപ്പിക്കാൻ ആരംഭിച്ചു എന്നുള്ളതാണ് വേറൊരു മാറ്റം.

340 എച്ച്പി പവറും, 450 എൻഎം ടോർക്ക് പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ സ്‌ട്രെയിറ്റ്-6, ടർബോ-പെട്രോൾ എഞ്ചിനാണ് xDrive40i-ന്റെ ഹൃദയം. 265 എച്ച്പി പവറും, 620 എൻഎം ടോർക്കുമാണ് xDrive30d വേരിയറ്റിനുകളിലെ 3.0 ലിറ്റർ സ്‌ട്രെയിറ്റ്-6 ടർബോ-ഡീസൽ യൂണിറ്റ് നിർമിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ  എക്സ്-ഡ്രൈവ് ഫോർ വീൽ ഡ്രൈവ് സിസ്റ്റം X7-ൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ലോഞ്ച് കൺട്രോൾ, എയർ സസ്പെൻഷൻ, എൽഇഡി ഹെഡ്ലൈറ്റുകൾ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് റിയർ വിൻഡോ സൺഷെയ്ഡുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിയർ പാർക്കിംഗ് ക്യാമറ, 12.3 ഇഞ്ച് ആപ്പിൾ കാർപ്ലേയുമൊത്തുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് എന്നിങ്ങനെ ഫീച്ചർ സമൃദ്ധമാണ് ബിഎംഡബ്ള്യു X7. ഇത് കൂടാതെ ഉയർന്ന വേരിയന്‍റുകളിൽ ഹാൻഡ്‌സ് ഫ്രീ ടെയിൽ‌ഗേറ്റ്, ‘ലേസർ’ ഹെഡ്‌ലാമ്പുകൾ, 5-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സീറ്റ് ടച്ച്‌സ്‌ക്രീനുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, വെന്റിലേറ്റഡ് & ഹെസ്റ്റഡ് മുൻ നിര സീറ്റുകൾ എന്നിവയും ചേർത്തിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു

0
കുവൈത്ത് സിറ്റി : കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ...

ആ​ശ​മാ​ർ തു​ച്ഛ​വേ​ത​ന​ത്തി​ൽ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​നാ​യി ചെ​യ്യു​ന്ന​ത്​ 40 സേ​വ​ന​ങ്ങ​ൾ

0
തി​രു​വ​ന​ന്ത​പു​രം : മി​നി​മം വേ​ത​ന​ത്തി​ന്​ വേ​ണ്ടി ര​ണ്ട്​ മാ​സ​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ്​ ന​ട​യി​ൽ...

പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

0
കൊച്ചി : പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിനെ...

റായ്ച്ചൂർ സിന്ദനൂർ ദുരഭിമാന കൂട്ടക്കൊല ; കേസിൽ മൂന്ന് പേർക്ക് വധശിക്ഷ

0
ബംഗളൂരു : കർണാടകയെ പിടിച്ചുകുലുക്കിയ 2020 ജൂലൈ 11ലെ പ്രമാദമായ റായ്ച്ചൂർ...