വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വിവരങ്ങള്‍ പരസ്പരം കൈമാറുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ വാഹനങ്ങളിൽ ഉൾപ്പെടുത്താൻ നിർദേശം. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയാണ് ഇങ്ങനെയൊരു നിര്‍ദേശം വെച്ചിരിക്കുന്നത്. വെഹിക്കിൾ ടു വെഹിക്കിൾ കമ്യൂണിക്കേഷനുള്ള വാഹനങ്ങൾക്ക് സുരക്ഷാ റേറ്റിങ്ങായ ബിഎന്‍സിഎപിയില്‍ ഉയർന്ന റേറ്റിങ് നൽകണമെന്നും നിർദേശമുണ്ട്.
റോഡില്‍ യാത്രക്കിടെ കാറുകള്‍ വിവരങ്ങള്‍ കുറഞ്ഞ സമയത്തേക്ക് കൈമാറ്റം ചെയ്യുന്ന രീതിയാണ് കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍. വാഹനങ്ങള്‍ക്ക് അവയുടെ വേഗം, ദൂരം, ദിശ തുടങ്ങി പല തരത്തിലുള്ള വിവരങ്ങള്‍ കൈമാറാന്‍ ഇതുവഴി സാധിക്കും. ഇതുവഴി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് നേട്ടം. ഒന്നിനു പിറകേ മറ്റൊന്നായി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതു പോലുള്ള സംഭവങ്ങള്‍ ഇതുവഴി ഒഴിവാക്കാനാവും. അതുപോലെ അപകടത്തില്‍ പെട്ട വാഹനങ്ങളിലുള്ളവര്‍ക്ക് വേഗത്തില്‍ വൈദ്യസഹായം എത്തിക്കുന്നതിനും ഇത്തരം വിവര കൈമാറ്റങ്ങള്‍ ഉപകാരപ്പെടും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033