Thursday, May 15, 2025 9:45 am

നിയമം കാറ്റിൽപ്പറത്തി വിനോദയാത്രാ ബോട്ടുകൾ ; ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞത്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞ ബോട്ടാണെന്ന് കണ്ടെത്തൽ. 2013ലാണ് ബോട്ടിന്റെ രജിസ്ട്രേഷൻ അവസാനമായി പുതുക്കിയത്. രണ്ടാഴ്ചയ്ക്കിടെ പരിശോധിച്ച 65 ബോട്ടുകളിൽ 59 എണ്ണത്തിനും മതിയായ രേഖകളില്ല. അതേസമയം പരിശോധന കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. പരിശോധനയ്ക്ക് ആകെയുള്ള 3 പേരിൽ 2 പേർ താൽക്കാലിക ജീവനക്കാരാണ്. നാലു ദിവസമായി പരിശോധനയും നടക്കുന്നില്ല.

മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ തുടങ്ങി 1500 ഓളം ബോട്ടുകളാണ് ആലപ്പുഴയിലെ കായൽ ടൂറിസം മേഖലയിൽ ഉള്ളത്. ഈ 1500 ബോട്ടുകൾ പരിശോധിക്കാൻ ആകെ 3 സർവേ ഓഫീസർമാരാണ് തുറമുഖ വകുപ്പിന്റെ കീഴിലുള്ളത്. അതിനാൽ തന്നെ നാമമാത്രമായ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ആകെ 65 ബോട്ടുകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പരിശോധിക്കാൻ കഴിഞ്ഞത്.

ഇതിൽ 59 എണ്ണത്തിനും മതിയായ രേഖകളില്ല. 5 ബോട്ടുകൾക്ക് യാതൊരു രേഖയുമില്ലെന്ന് കണ്ടെത്തി. ഇവ 8 വർഷമായി സർവീസ് നടത്തുന്നുമുണ്ട്.  1500 ബോട്ടുകളിൽ 800 എണ്ണത്തിന് മാത്രമാണ് ലൈസൻസുള്ളത്. ആകെ 650 ബോട്ടുകൾക്ക് സ്ഥിരം ലൈസൻസുണ്ട്. 150 ബോട്ടുകൾക്കുള്ളത് താൽക്കാലിക ലൈസൻസ്. അനധികൃതമായി പ്രവർത്തിക്കുന്ന എഴുന്നൂറോളം ബോട്ടുകൾ പിടിച്ചെടുക്കാൻ എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി...

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ...

പാകിസ്താനില്‍നിന്ന് ബലൂചിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് നേതാവ്

0
ബലൂചിസ്താന്‍: പാകിസ്താനില്‍നിന്ന് ബലൂചിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് പ്രതിനിധി മിര്‍ യാര്‍...

നേതൃമാറ്റത്തിന്റെ തുടർച്ച ; കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും

0
തിരുവനന്തപുരം: കോൺഗ്രസിലെ നേതൃമാറ്റത്തിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും. സംഘടനാതലത്തിൽ ആവശ്യംവേണ്ട...

മലപ്പുറത്ത് റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കടിച്ചുകൊന്നു

0
കാളികാവ്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ...