താനൂര്‍: മലപ്പുറം താനൂരില്‍ വീണ്ടും ബോട്ട് മുങ്ങി. താനൂര്‍ തൂവല്‍ത്തീരം പൂരപ്പുഴയില്‍ നിര്‍ത്തിയിട്ട ബോട്ട് മുങ്ങി. ബോട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ബോട്ട് മുങ്ങിയതിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച താനൂരില്‍ സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേരാണ് മരിച്ചത്. പിന്നാലെയാണ് വീണ്ടും ബോട്ട് മുങ്ങിയത്. അതേസമയം ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിപില്‍ ദാസിന് മുന്‍പാകെയാണ് നാസറിനെ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ്ബ് ജയിലിലേക്ക് മാറ്റി.
ബോട്ടുനിർമാണത്തിലെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു അറ്റ്ലാന്റിക് എന്ന ബോട്ട് സർവീസ് നടത്തിയരുന്നത് എന്നാണ് കണ്ടെത്തിൽ. ഇതാണ് 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പ്രധാന കാരണമായത്.