Wednesday, May 14, 2025 7:40 pm

ശരീര ദുർഗന്ധം അലട്ടുന്നുണ്ടോ ? എങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം

For full experience, Download our mobile application:
Get it on Google Play

നിരവധി ആളുകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. ശരീരത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനം വഴിയാണ് ഇത് സംഭവിക്കുന്നത്. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ദുർഗന്ധം ഒഴിവാക്കാൻ ഒരു പരിധി വരെ നമുക്ക് തടയാനാകും. ഓരോരുത്തർക്കും ഒരു പ്രത്യേക ശരീര ഗന്ധമുണ്ട്. ഇത് സാധാരണയായി ചർമ്മത്തിലെ ബാക്ടീരിയയുടെയും വിയർപ്പിന്റെയും മിശ്രിതം മൂലമാണ് ഉണ്ടാകുന്നത്. ഹോർമോണുകൾ, ഭക്ഷണ ശീലങ്ങൾ, അണുബാധകൾ, മരുന്നുകൾ, അല്ലെങ്കിൽ പ്രമേഹം പോലുള്ള അടിസ്ഥാന അവസ്ഥകൾ എന്നിവ കാരണം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.

പ്രമേഹബാധിതനാണെങ്കിൽ, ശരീര ദുർഗന്ധത്തിലുണ്ടാകുന്ന വലിയ മാറ്റം രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട കെറ്റോഅസിഡോസിസിന്റെ ലക്ഷണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരത്തിലെ ഉയർന്ന കെറ്റോണിന്റെ അളവ് രക്തം കൂടുതൽ അസിഡിറ്റി ആകാനും ദുർഗന്ധം ഉണ്ടാകുന്നതിനും കാരണമാകുന്നു. ശരീരം ഉയർന്ന അളവിൽ കെറ്റോണുകൾ എന്ന് വിളിക്കപ്പെടുന്ന രക്തത്തിലെ ആസിഡുകൾ ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് ഡയബറ്റിക് കെറ്റോഅസിഡോസിസ്. ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഈ അവസ്ഥ വികസിക്കുന്നത്.

ഡയബറ്റിക് കെറ്റോഅസിഡോസിസിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ നിങ്ങൾ പരിശോധന നടത്തേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് പ്രമേഹം ഉള്ളപ്പോൾ രക്തത്തിലെ പഞ്ചസാര കോശങ്ങളിലേക്ക് ഊർജ്ജമായി ഉപയോഗിക്കുന്നതിന് ആവശ്യമായ ഇൻസുലിൻ ശരീരത്തിൽ എത്തിക്കുന്നില്ല. കരൾ പിന്നീട് കൊഴുപ്പ് വിഘടിപ്പിക്കുന്നു. ഇത് കെറ്റോണുകൾ എന്ന ആസിഡുകൾ ഉത്പാദിപ്പിക്കുന്നു.

വളരെയധികം കെറ്റോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ അ രക്തത്തിലും മൂത്രത്തിലും അപകടകരമായ അളവിലേക്ക് ഉയരും. ഇത് രക്തം അസിഡിറ്റിക്ക് കാരണമാകും. കീറ്റോണുകൾ ശ്വാസത്തിലൂടെയും വിയർപ്പിലൂടെയും ശരീരം വിടുന്നു. ഇത് ഈ ദുർഗന്ധത്തിലേക്ക് നയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി പരിശോധിക്കുന്നതാണ് ഈ അവസ്ഥയെ പരിപാലിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഡോക്ടർമാർ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ സിപിഎം-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം

0
കണ്ണൂർ: മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. രാഹുൽ മങ്കൂട്ടത്തിൽ...

ഇലന്തൂർ പഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്കായുള്ള വ്യക്തിത്വ വികസന ത്രിദിന പരിശീലന ക്ലാസ് നടത്തി

0
പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഇലന്തൂർ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ

0
ന്യൂഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ....

കശ്മീരിൽ ലഷ്കർ പ്രാദേശിക കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു

0
ജമ്മു: ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരവാദികളെ വധിച്ചെന്ന് സ്ഥിരീകരിച്ച് സൈന്യം....