റിയാദ് : കഴിഞ്ഞ മാസം 26ന് റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായ വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിലിന്‍റെ (38) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച പുലർച്ചെ കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വടകര കല്ലാമലയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ സംസ്‍കരിച്ചു.
റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായിരുന്നു റിഗീഷ്. റിയാദിലെ വ്യവസായി രാമചന്ദ്രന്റെ (അറബ്‌കോ ലോജിസ്റ്റിക്സ്) സഹോദരിയുടെ മകനാണ്. റിയാദ് ഖലീജിൽ കുടുബത്തോടൊപ്പം കഴിയുകയായിരുന്നു. റിയാദിൽ അൽഖലീജ് മെഡിക്കൽ ക്ലിനിക്കിൽ നഴ്‌സായിരുന്ന പ്രഭാവതിയാണ് ഭാര്യ.