പത്തനംതിട്ട : മോക്ക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്‍റെ മൃതദേഹം സംസ്കരിച്ചു. കല്ലൂപ്പാറ പൊതു ശ്മശാനത്തിൽ ആയിരുന്നു സംസ്ക്കാരം. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. ബിനു സോമൻ വെള്ളത്തിൽ മുങ്ങി താഴ്ന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഫയർഫോഴ്സും എൻഡിആർഎഫും തമ്മിലും ഏകോപനമുണ്ടായില്ല. മോക്ഡ്രിൽ പദ്ധതി പ്രകാരം വെള്ളത്തിൽ നിന്ന് മൂന്ന് പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആർഎഫും രക്ഷിക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം ഫയർഫോഴ്സ് നാല് പേരിൽ മൂന്ന് പേരെ കരക്കെത്തിച്ചു. നാലാമനെ രക്ഷിക്കേണ്ടത് എൻഡിആർഎഫ് എന്ന ധാരണയിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
ഈ സമയം ബിനു സോമൻ മണിമലയാറ്റിലെ കയത്തിൽ വീണുകിടക്കുകയായിരുന്നു. നാട്ടുകാർ ബഹളം വെയ്ക്കുന്നത് കണ്ട് എൻഡിആർഎഫിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ രക്ഷാപ്രവർത്തനം നടത്താൻ നിർദേശം നൽകിയെങ്കിലും വൈകിയാണ് എൻഡിആർഎഫ് ഉദ്യോഗസ്ഥർ ബോട്ടിറിക്കിയതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. മോക്ക്ഡ്രില്ലിൽ എൻഡിആർഎഫും അഗ്നിശമന സേനയും എന്തൊക്കെയാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് മറ്റ് വകുപ്പുകൾക്കും ധാരണയുണ്ടായിരുന്നില്ല, ചുരുക്കത്തിൽ വളരെ ഗൗരവത്തോടെ ചെയ്യേണ്ട കാര്യം വിവിധ വകുപ്പുകൾ നിസാരവത്കരിച്ചു. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്, പൊലിസ് വകുപ്പുകൾ പലതും ചേർന്നാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]