Monday, July 1, 2024 12:32 am

കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞാ​ർ: ക​ഴി​ഞ്ഞ 14-നു ​കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ക​ണ്ടെ​ത്തി. ച​ക്കി​ക്കാ​വ് കു​ന്നും​പു​റ​ത്ത് ബാ​ല​മ്മ രാ​മ​ന്‍റെ (87) മൃ​ത​ദേ​ഹ​മാ​ണ് മ​ല​ഞ്ചെ​രു​വി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് രാ​മ​നും മ​ക​ൻ സു​ഭാ​ഷി​നും ഒ​പ്പ​മാ​ണ് വ​യോ​ധി​ക താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ ജോ​ലി​ക്കു പോ​യ രാ​മ​നും സു​ഭാ​ഷും തി​രി​കെ എ​ത്തി​യ​പ്പോ​ൾ ബാ​ല​മ്മ​യെ വീ​ട്ടി​ൽ കാണാനില്ലായിരുന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെത്താ​ൻ സാധിച്ചിരുന്നില്ല. പി​ന്നീ​ട് പൊ​ലീ​സ് നാ​യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്നു ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ താ​ഴ്ച​യി​ലാ​യി ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. കാ​ഞ്ഞാ​ർ എ​സ്ഐ ജി​ബി​ൻ തോ​മ​സ്, സി​ബി എ​ൻ. ത​ങ്ക​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കിയ ശേഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൊമാറ്റോയെ വിടാതെ പിടിച്ച് സർക്കാർ ഏജൻസികൾ ; വീണ്ടും കിട്ടി 9.5 കോടിയുടെ നോട്ടീസ്,...

0
കർണാടക : ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്ക് കർണാടകയിലെ കമ്മേഴ്സ്യൽ...

എസ്ബിഐയുടെ സൂപ്പർ സ്‌കീം ; നിക്ഷേപത്തിലൂടെ എങ്ങനെ അധിക വരുമാനം നേടാം?

0
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി നിരവധി സ്കീമുകൾ. ഉപഭോക്താക്കൾക്കായി വാഗ്ദാനം...

വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

0
ചേർത്തല: ദേശീയപാതയിൽ റെയിൽവേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ കടയ്ക്കുളിൽ യുവാവിനെ മരിച്ച...

കോൺഗ്രസ് ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തി ; പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ

0
മലയാലപ്പുഴ: ജനാധിപത്യവും മതേതരത്വവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന...