കണ്ണൂർ : പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ ജഡം ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലെ കെട്ടിടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തി. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ രാമന്തളി സ്വദേശി അരുൺ ബാബു (35 ) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിനെ കണ്ണൂരിലെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment