പെരുമ്പാവൂർ : പെരുമ്പാവൂർ അല്ലപ്ര കുറ്റിപ്പാടത്ത് പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഒറീസ സ്വദേശി രതൻകുമാർ ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരും ഇതര സംസ്ഥാന തൊഴിലാളികൾ ആണ്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. പ്ലൈവുഡ് നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ബോയിലർ പൊട്ടി തെറിക്കുകയായിരുന്നു. ബോയിലർ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന കെട്ടിടം ഭാഗിമായി തകർന്നു. പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം.
പെരുമ്പാവൂർ അല്ലപ്ര കുറ്റിപ്പാടത്ത് പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
RECENT NEWS
Advertisment