തിരുവനന്തപുരം:വെഞ്ഞാറമൂടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചതിന്റെ മറവില്‍ വ്യാപക അതിക്രമങ്ങള്‍ക്ക് സിപിഎം കോപ്പുകൂട്ടുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലിലാണ് വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (24) എന്നിവര്‍ കൊല്ലപ്പെട്ടത്.
കേശവദാസപുരത്ത് ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ സിപിഎം പ്രവര്‍ത്തകന്റെ രണ്ടു കൈകളും തകര്‍ന്നു. കേശവദാസപുരം പള്ളിക്ക് സമീപം മോസ്‌ക്ക് ലയിനില്‍ ഇസ്മയലിന്റെ വിട്ടില്‍ ബോംബു നിര്‍മ്മിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് സ്റ്റീഫന്റെ കൈകളാണ് തകര്‍ന്നത്. മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്. ജില്ലയിലാകെ അതിക്രമം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ബോംബു നിര്‍മ്മാണം. സ്വര്‍ണ്ണക്കടത്ത്, അഴിമതി തുടങ്ങി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണിത്.