Monday, May 12, 2025 10:00 am

അതിഖ് അഹ്‌മദിൻ്റെ അഭിഭാഷകൻ്റെ വസതിക്ക് പുറത്ത് ബോംബേറ്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: അതിഖ് അഹ്മദിന്റെ അഭിഭാഷകന്റെ വസതിക്ക് പുറത്ത് ബോംബേറ്. പ്രയാഗ് രാജിലെ അഭിഭാഷന്റെ വീടിനു പുറത്തേക്കാണ് നാടന്‍ ബോംബേറുണ്ടായത്. പ്രദേശത്ത് ആശങ്കയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. അതേസമയം താന്‍ കൊല്ലപ്പെട്ടാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നല്‍കാന്‍ ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദ് കത്തു തയാറാക്കി വച്ചിരുന്നെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേറ്.

മുദ്രവച്ച കവറിലുള്ള ഈ കത്ത് തന്റെ കൈവശമല്ലെന്നും അഭിഭാഷകനായ വിജയ് മിശ്ര വ്യക്തമാക്കി. ഈ കത്ത് ഇവര്‍ക്ക് അയയ്ക്കുന്നതും താനായിരിക്കില്ല. അജ്ഞാതനായ മറ്റൊരാളുടെ കൈവശമാണ് ഈ കത്തുള്ളത്. അയാള്‍ കത്ത് ഇവര്‍ക്ക് അയച്ചുകൊടുത്തെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനെയും ജയിലില്‍നിന്ന് പുറത്തിറക്കി കൊലപ്പെടുത്തുമെന്ന് അവകാശപ്പെട്ട ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ഈ കത്തിലുണ്ടാകുമെന്ന് അഷറഫ് തന്നോടു പറഞ്ഞതായി അഭിഭാഷകന്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനം ജൂലൈ 12, 13 തീയതികളിൽ

0
മല്ലപ്പള്ളി : ജൂലെ 12 ,13 തീയതികളിൽ മല്ലപ്പള്ളിയിൽ നടക്കുന്ന സി.പി.ഐ...

15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ...

ഇന്നലെ രാത്രി ചില സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ

0
ദില്ലി : ദിവസങ്ങൾക്ക് ശേഷം രാത്രി നിയന്ത്രണ രേഖയിൽ (എൽഒസി) സമാധാനത്തിന്റെ...

ട്രെയിനിൽ ഗ്രൂപ്പ് ടിക്കറ്റിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും അംഗീകൃത തിരിച്ചറിയൽ രേഖ നിർബന്ധം

0
തിരുവനന്തപുരം: ട്രെയിനിൽ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോൾ ഓരോരുത്തരുടേയും അംഗീകൃത തിരിച്ചറിയൽ...