വടകര : പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്. വടകര തോടന്നൂര്‍ കന്നിനടയില്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ വലിയവളപ്പില്‍ പ്രദീപിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബോംബ് വീടിന് മുന്‍വശത്തെ കിണറ്റില്‍ വീണതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. വീടിന് നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വടകരയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്
RECENT NEWS
Advertisment