Tuesday, April 29, 2025 10:06 pm

ഭർതൃസഹോദരി കടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മനുഷ്യന്റെ പല്ലുകളെ മാരക ആയുധമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭർത്താവിന്‍റെ സഹോദരി കടിച്ച് പരിക്കേൽപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പല്ലിലെ പാടുകൾ മൂലമുള്ള ചെറിയ മുറിവുകൾ മാത്രമാണെന്ന് പരാതിക്കാരിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിക്കുന്നതെന്ന് ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിലെ ജസ്റ്റിസുമാരായ വിഭ കങ്കൻവാടി, സഞ്ജയ് ദേശ്മുഖ് എന്നിവർ ഏപ്രിൽ നാലിലെ ഉത്തരവിൽ വ്യക്തമാക്കി. 2020 ഏപ്രിലിൽ സമർപ്പിച്ച എഫ്‌.ഐ.ആർ പ്രകാരം ഒരു വഴക്കിനിടെ യുവതിയുടെ ഭർത്താവിന്‍റെ സഹോദരീ യുവതിയെ കടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി പറയുന്നു. അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവിക്കുക, വേദനിപ്പിക്കുക, പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.

“മനുഷ്യ പല്ലുകൾ അപകടകരമായ ആയുധമാണെന്ന് പറയാനാവില്ല” എന്ന് പ്രതിയുടെ ഹർജി അനുവദിച്ചുകൊണ്ട് എഫ്‌.ഐ.ആർ റദ്ദാക്കിയ ശേഷം കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 324 പ്രകാരം കുറ്റകൃത്യം നിലനിൽക്കണമെങ്കിൽ മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ഉപകരണം ഉപയോഗിച്ചായിരിക്കണം മുറിവേൽപ്പിക്കേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സെക്ഷൻ 324 പ്രകാരമുള്ള കുറ്റകൃത്യം തെളിയിക്കപ്പെടാത്തപ്പോൾ പ്രതിയെ വിചാരണ നേരിടാൻ നിർബന്ധിക്കുന്നത് നിയമ പ്രക്രിയയുടെ ദുരുപയോഗമാകുമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതിയും പരാതിക്കാരിയും തമ്മിൽ സ്വത്ത് തർക്കം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉപയോഗത്തിന് ആനുപാതികമല്ലാതെ ബിൽ നൽകി വിച്ഛേദിച്ച കുടിവെള്ള കണക്ഷൻ ഉടൻ പുനസ്ഥാപിക്കണമെന്ന് എറണാകുളം ജില്ലാ...

0
എറണാകുളം : ഉപയോഗത്തിന് ആനുപാതികമല്ലാതെ ബിൽ നൽകി വിച്ഛേദിച്ച കുടിവെള്ള കണക്ഷൻ ഉടൻ...

പന്നിയങ്കരയില്‍ ലഹരിക്കേസ് പ്രതി പോലീസുകാരെ കുത്തി പരുക്കേൽപ്പിച്ചു

0
കോഴിക്കോട്: പന്നിയങ്കരയില്‍ ലഹരിക്കേസ് പ്രതി പോലീസുകാരെ കുത്തി പരുക്കേൽപ്പിച്ചു. പ്രതി അര്‍ജാസ്...

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ വികസനത്തിനായുളള ‘പ്രചോദനം’ പദ്ധതിയിലേക്ക് എന്‍ ജി ഒ, എല്‍ എസ്...

0
പത്തനംതിട്ട : ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ വികസനത്തിനായുളള 'പ്രചോദനം' പദ്ധതിയിലേക്ക് എന്‍...

പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി

0
തൃശൂർ: പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി....