Tuesday, June 25, 2024 4:33 pm

പാഠപുസ്തകം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് ആറു വയസുകാരന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച്‌ അമ്മ;പൊലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കുന്ദമംഗലം : പാഠപുസ്തകം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് ആറു വയസുകാരന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച്‌ അമ്മ. സംഭവത്തില്‍ അമ്മാവന്റെ പരാതിയില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസെടുത്തു. കുട്ടി നിലവില്‍ സി.ഡബ്ല്യു.സിയുടെ സംരക്ഷണത്തിലാണ്. ഞായറാഴ്ച പിലാശ്ശേരിയിലായിരുന്നു സംഭവം. പാഠപുസ്തകം വായിച്ചത് ശരിയായില്ലെന്നും ഓണ്‍ലൈന്‍ ക്ലാസ് ശ്രദ്ധിച്ചില്ലെന്നും പറഞ്ഞായിരുന്നു കുട്ടിയുടെ ശരീരത്തില്‍ അമ്മ പൊള്ളലേല്‍പ്പിച്ചത്.

കുട്ടിയുടെ മുട്ടിനു താഴെ അമ്മ സ്പൂണ്‍ ചൂടാക്കി വെക്കുകയായിരുന്നു. ആസനത്തില്‍ മുറിവും മുഖത്ത് അടിയേറ്റ പാടും ഉണ്ട്. പൊള്ളലേറ്റ കുട്ടിയെ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിതാവ് ഉപേക്ഷിച്ച്‌ പോയതിനെ തുടര്‍ന്ന് കുട്ടി മാതാവിന്റെ സംരക്ഷണത്തിലാണ്. ഇവര്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

75 ലക്ഷത്തിന്റെ ഭാഗ്യവാനാര്? സ്ത്രീശക്തി SS 421‌ ലോട്ടറി ഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 421ലോട്ടറിയുടെ നറുക്കെടുപ്പ്...

77 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യാ – ബം​ഗ്ലാദേശ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

0
കൊൽക്കത്ത: 77 വർഷത്തെ ഇടവേളയ്ക്കു ശേഷം ബംഗ്ലദേശിലെ രാജ്ഷാഹിയേയും ഇന്ത്യയിലെ കൊൽക്കത്തയേയും...

നൃത്തം ചെയ്ത് നേടാം ശരീരത്തിന് ഈ ആരോഗ്യ ഗുണങ്ങള്‍

0
ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ഡാന്‍സ് ചെയ്യുന്നത് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂട്ടും. ഓര്‍മക്കുറവുള്ളവര്‍ക്ക്...

കനത്ത മഴ : നാളെ മുതലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായികക്ഷമത പരീക്ഷയും ശാരീരിക...

0
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തകയിലേക്കുള്ള...